Thu. Apr 18th, 2024
തി​രു​വ​ന​ന്ത​പു​രം:

ര​ണ്ടാം ഡോ​സു​കാ​ർ​ക്ക്​ പ്രാ​മു​ഖ്യം ന​ൽ​കു​ന്ന​തി​ന്​ മു​ൻ​കൂ​ർ ര​ജി​സ്​​ട്രേ​ഷ​ൻ ഒ​ഴി​വാ​ക്കു​ക​യും വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യും ചെ​യ്​​തെ​ങ്കി​ലും വാ​ക്​​സി​ൻ സ്​​റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ൽ വി​ത​ര​ണം ഇ​ഴ​യു​ന്നു. പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ഒ​രാ​ഴ്​​ച​യി​ലേ​ക്കെ​ത്തു​മ്പോഴും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ലെ ര​ണ്ടാം ഡോ​സ്​ വാ​ക്​​സി​ൻ വി​ത​ര​ണം ര​ണ്ട്​ ശ​ത​മാ​നം മാ​ത്ര​മാ​ണ്​ വ​ർ​ദ്ധി​ച്ച​ത്. ഇ​ത​ട​ക്കം 76 ശ​ത​മാ​ന​മാ​ണ്​ ഇൗ ​വി​ഭാ​ഗ​ത്തി​ലെ ര​ണ്ടാം ഡോ​സ്​ നി​ല.

ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച​ത്​ വ​യ​നാ​ട്ടി​ലാ​ണ്, 87 ശ​ത​മാ​നം. കു​റ​വ്​ മ​ല​പ്പു​റ​ത്തും, 66 ശ​ത​മാ​നം. മു​തി​ർ​ന്ന പൗ​ര​ന്മാ​രി​ലെ ര​ണ്ടാം ഡോ​സ്​ വി​ത​ര​ണം 25 ശ​ത​മാ​നം മാ​ത്ര​മാ​ണ്. പു​തി​യ ര​ജി​സ്​​ട്രേ​ഷ​നു​ക​ൾ​ക്ക്​ നാ​മ​മാ​ത്ര​മാ​യ സ്ലോ​ട്ടു​ക​ളാ​ണ്​ ഓരോ ജി​ല്ല​യി​ലു​മു​ള്ള​ത്. സ്​​റ്റോ​ക്ക്​ കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ര​ജി​സ്​​ട്രേ​ഷ​ന​ട​ക്കം ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

By Divya