കുമരകം:
കൊവിഡ് ബാധിതൻ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മരിച്ചു. കുമരകം ചീപ്പുങ്കലിലാണ് ഈ ദുഃഖകരമായ സംഭവം. തോട്ടിൽ പോള നിറഞ്ഞതിനാൽ രോഗിയെ ബോട്ടുമാർഗം ആശുപത്രിയിൽ എത്തിക്കാനായില്ല. ഇതോടെയാണ് രോഗി മരിച്ചത്.
അയ്മനം ഗ്രാമപ്പഞ്ചായത്തിലെ വാദ്യമേക്കരി കറുകപ്പറമ്പിൽ രാജപ്പനാണ് മരിച്ചത്. 60 വയസ്സായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.
വെള്ളിയാഴ്ച പനി അനുഭവപ്പെട്ടതിനെത്തുടർന്ന് ചേർത്തല കെവിഎം ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രാജപ്പന് കൊവിഡ് സ്ഥിരീകരിച്ചത്.
വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് ഞായറാഴ്ച രാത്രി ഒൻപതുമണിയോടെ ശ്വാസതടസ്സം അനുഭവപ്പെട്ടത്. എന്നാൽ, പെണ്ണാർ തോട്ടിൽ പോള നിറഞ്ഞതിനാൽ രാത്രിയിൽ ബോട്ട് ഓടിക്കാൻ കഴിയില്ലായിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചില്ല.
വാഹനസൗകര്യമില്ലാത്തിനാൽ കുമരകം വാദ്യമേക്കരിയില്‍ താമസിക്കുന്നവര്‍ പെണ്ണാർതോട്ടിലൂടെ ബോട്ടിലൂടെയായിരുന്നു പുറംലോകത്തെത്താറുള്ളത്.
https://www.youtube.com/watch?v=6jrh5OGobfg