Fri. Nov 22nd, 2024
ഇടത് ചരിത്രം സൃഷ്ടിക്കുമോ?

140 മണ്ഡലങ്ങൾ, ശക്തരായ സ്ഥാനാർത്ഥികൾ, തീവ്ര മത്സരം ഇടതും വലതും മാറി മാറി ഭരിച്ചിരുന്ന കേരളം ഈ തിരഞ്ഞെടുപ്പിൽ ആർക്കൊപ്പം. ആരാണ് ഞാറാഴ്ച ഇവിടെ ചരിത്രം സൃഷ്ടിക്കുന്നത്? 

കേരളം അടുത്തതായി ആര് ഭരിക്കും എന്നതിന് പുറമെ, ഇടത് വലത് മുന്നണികള്‍ക്ക് എത്ര വോട്ടുകള്‍ ലഭിക്കും ബിജെപി ഉള്‍പ്പെടുന്ന എൻഡിഎ മുന്നണിക്ക് എത്ര സീറ്റുകള്‍ കിട്ടുമെന്നുമുള്ള പ്രവചനമാണ് എല്ലായിടത്തും.

പ്രാഥമിക സൂചനകള്‍ അനുസരിച്ച് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ തെരഞ്ഞെടുപ്പ് ചരിത്രം സൃഷ്ടിക്കാൻ നല്ല അവസരമാണെന്നാണ് വിലയിരുത്തുന്നത്. സുപ്രധാന മുന്നണികള്‍ക്ക് പുറമെ ബദൽ പാര്‍ട്ടിയായി വളർന്നുവരുന്ന ട്വന്റി 20 എറണാകുളം ജില്ലയിലെ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ എത്ര വോട്ടുകള്‍ നേടുമെന്നും കൗതുകത്തോടെയാണ്കേരളം നോക്കി കാണുന്നത്.

എൽഡിഎഫിലേയ്ക്ക് മാറിയ കേരളം കോൺഗ്രസ് മാണി വിഭാഗം, സീറ്റിനു വേണ്ടി തമ്മിലടിച്ച് സ്ഥാനാർത്ഥികൾ, പ്രതിഷേധം, രാജി വെക്കൽ തല, മുണ്ഡനം ചെയുക,  ഐശ്വര്യ കേരള യാത്ര, വിജയ യാത്ര,വികസന മുന്നേറ്റ യാത്ര, ക്യാപ്റ്റൻ ഒടുവിൽ ഏപ്രിൽ 6 ന്  വിധിയെഴുത്. 

കേരളത്തിൽ എൽഡിഎഫിന് തുടർഭരണം പ്രവചിച്ച് വിവിധ എക്സിറ്റ് പോൾ ഫലങ്ങളാണ്  ഇപ്പോൾ പുറത്ത് വരുന്നത്. ദേശീയ മാധ്യമങ്ങൾ ഏജൻസികളുമായി ചേർന്ന് നടത്തിയ പ്രധാന എക്സിറ്റ് പോളുകളെല്ലാം തുടർഭരണമാണ് ചൂണ്ടിക്കാട്ടുന്നത്. 

ഇന്ത്യ ടുഡേ- സി വോട്ടർ സർവേയിൽ 104 മുതൽ 120 സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിൽ വരുമെന്നാണ് പ്രവചനം. 20 മുതൽ 36 സീറ്റ് വരെ മാത്രമേ UDFന് ലഭിക്കൂ. BJPക്ക് പരമാവധി രണ്ട് സീറ്റാണ് പ്രവചിക്കുന്നത്. മറ്റുള്ളവരും പരമാവധി രണ്ട് സീറ്റുകൾ നേടിയേക്കുമെന്നും ഇന്ത്യ ടുഡേ ആക്‌സസ്‌ മൈ ഇന്ത്യ എക്സിറ് പോൾ  പറയുന്നു.

എബിപി- സി വോട്ടർ സർവ്വേ പ്രകാരം എൽഡിഎഫിന് 71 മുതൽ 77 വരെ സീറ്റും യുഡിഎഫ് 62 മുതൽ 68 വരെയും എൻഡിഎയ്ക്ക് രണ്ട് സീറ്റ് വരെയും പ്രവചിക്കുന്നു.  

സിഎൻഎൻ ന്യൂസ് 18 എൽഡിഎഫിന് 72 മുതൽ 80 സീറ്റ് വരെ പ്രവചിക്കുന്നു. യുഡിഎഫിന് 58-മുതൽ 64 സീറ്റ് വരെയും. എൻഡിഎയ്ക്ക് ഒന്നുമുതൽ അഞ്ച് സീറ്റ് വരെ ലഭിക്കുമെന്നാണ് അവർ പ്രവചിക്കുന്നത്.

റിപ്പബ്ലിക്ക് ടിവി സിഎൻഎക്സ് സർവേയിൽ എൽഡിഎഫിന് 72 മുതൽ 82 സീറ്റ് വരെ നേടി അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്. യുഡിഎഫിന് 58 മുതൽ 64 വരെ സീറ്റ് ലഭിക്കുമെന്നും എൻഡിഎയ്ക്ക് ഒന്ന് മുതൽ അഞ്ച് വരെ സീറ്റിന് സാധ്യത എന്നും പറയുന്നു.  

എൽഡിഎഫിന് 85 സീറ്റ് വരെ ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ വിശകലനം ചെയ്ത് എൻഡിടിവി പറയുന്നത്. യുഡിഎഫ് 53 വരെ സീറ്റ് നേടും. ബിജെപിയ്ക്ക് രണ്ട് സീറ്റ് വരെയാണ് നേടാനാവുകയെന്നും എൻഡിടിവി പറയുന്നു.

എന്നാൽ ടൈംസ് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം എൽഡിഎഫ് 88 സീറ്റും യുഡിഎഫിന്  51സീറ്റും എൻഡിഎയ്ക്ക് 1സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്.

അഭിപ്രായ വോട്ടെടുപ്പുകളിൽ ഭൂരിഭാഗവും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന് വ്യക്തമായ മുന്നേറ്റമാണ് നൽകിയിരിക്കുന്നത്.പ്രാദേശീക മാധ്യമങ്ങളിലേക്ക് നോക്കുകയാന്നെങ്കിൽ

മാതൃഭൂമി- സി  വോട്ടർ‌ സർ‌വേ പ്രകാരം, എൽഡിഎഫിന് 73–83 സീറ്റുകളും യുഡിഎഫിന് 56–66 സീറ്റുകളും ലഭിക്കും. ഒരു സീറ്റ് മാത്രമാണ് ബിജെപി നേടുമെന്ന് പ്രതീക്ഷിക്കുന്നത്. 

മനോരമ വിഎംർ  സർവേയും വ്യത്യസ്തമല്ല. എൽഡിഎഫിന് 77–82 സീറ്റുകളും യുഡിഎഫിന് 54–59 ഉം ബിജെപി 0-3 സീറ്റുകളും പ്രവചിച്ചിരുന്നു. 

140 നിയമസഭാ മണ്ഡലങ്ങളിൽ 82 മുതൽ 91 വരെ ഇടതുപക്ഷ എൽഡിഎഫ് വിജയിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസിനായുള്ള സി വോട്ടർ പ്രീ-പോൾ സർവേ പ്രവചിക്കുന്നു.യുഡിഎഫ് 46 മുതൽ 54 വരെ സീറ്റുകളും എൻ‌ഡി‌എ, മൂന്ന് മുതൽ ഏഴ് സീറ്റും, മറ്റുള്ളവയ്ക്ക് പൂജ്യം ഒന്ന് സീറ്റും ലഭിക്കും. 

വോക്ക് മലയാളത്തിന്റെ സർവ്വേ പ്രകാരം 75 മുതൽ 85 സീറ്റ് വരെ എൽഡിഎഫിനും 45 മുതൽ 55 സീറ്റ് വരെ യുഡിഎഫിനും 1  മുതൽ 3  വരെ സീറ്റുകൾ എൻഡിഎയ്ക്കും ലഭിക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവയ്ക്ക് പൂജ്യം മുതൽ ഒരു സീറ്റും ലഭിക്കാം.

ഏപ്രിൽ ആറിന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഞായറാഴ്ച അറിയാൻ സാധിക്കുന്നത്.  കഴിഞ്ഞ തവണ ലഭിച്ച വോട്ടുകളേക്കാള്‍ കൂടുതൽ ലഭിക്കുമെന്ന് കരുതുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ എക്സിറ് പോൾ സർവ്വേകളെ എല്ലാം തള്ളി രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും. സർവ്വേ ഫലങ്ങൾ എല്ലാം ഒരേ സ്വരത്തിൽ ഇടതു പക്ഷത്തിന്  ജയം പ്രഖ്യാപിക്കുമ്പോൾ ഇനി ഉള്ളത് ഒരു ദിവസം കൂടെ. കേരളം ഇനി ആര് ഭരിക്കും?