Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരഞ്ഞെടുപ്പിന്‍റെ തുടക്കം മുതല്‍ ചില മാധ്യമങ്ങള്‍ യുഡിഎഫ് വിരുദ്ധത പ്രകടിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിന്‍റെ തുടര്‍ച്ചയാണ് എക്സിറ്റ് പോള്‍ ഫലങ്ങളെന്നും ചെന്നിത്തല പറഞ്ഞു. എക്സിറ്റ് പോളുകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ല.

യുഡിഎഫ് വിരുദ്ധതയാണ് എക്സിറ്റ് പോളുകളിലുള്ളത്. വോട്ടെടുപ്പിൽ തിരിമറിക്ക് സാധ്യതയുള്ളതിനാൽ യുഡിഎഫ് സ്ഥാനാർത്ഥികൾ നേരിട്ട് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തണം. എക്സിറ്റ് പോളുകള്‍ കണ്ട് പ്രവര്‍ത്തകര്‍ പരിഭ്രമിക്കരുത്. അടുത്തത് യുഡിഎഫ് ഗവണ്‍മെന്‍റായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

By Divya