33 C
Kochi
Wednesday, December 1, 2021

Daily Archives: 27th April 2021

കോട്ടയം:രോഗവ്യാപനം രൂക്ഷമായതോടെ  കോട്ടയത്ത് ചികിത്സയ്ക്കായി കൂടുതൽ കേന്ദ്രങ്ങൾ സജ്ജമാക്കുന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ  രോഗികൾ നിറഞ്ഞതോടെയാണ് ബദൽ ക്രമീകരണങ്ങൾ. വാക്സിൻ ക്ഷാമം രൂക്ഷമായതോടെ സമയപരിധി കഴിഞ്ഞിട്ടും പലർക്കും സെക്കൻഡ് ഡോസ് ലഭ്യമായില്ല.കോട്ടയത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് കുതിക്കുകയാണ്. ടെസ്റ്റ് പോസ്റ്റിവിറ്റ് നിരക്ക് ഇരുപതിന് താഴെ എത്തിയെങ്കിലും 54 തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിരക്ക് ഇരുപതിന് മുകളിലാണ്. ചെമ്പ് പഞ്ചായത്തിൽ നിരക്ക് 56 ലേക്ക് ഉയർന്നു.മറവന്തുരുത്ത്, തലയാഴം,...
ന്യൂഡൽഹി:അതിതീവ്ര കൊവിഡ് വ്യാപന സാഹചര്യത്തിൽ വിദേശ സഹായങ്ങൾ കൈപ്പറ്റുന്ന കാര്യത്തിൽ അവ്യക്ത നിലപാട് തുടർന്ന് കേന്ദ്രസർക്കാർ. വിദേശ സഹായം നേരിട്ട് സ്വീകരിക്കരുതെന്ന ഇന്ത്യയുടെ ദീർഘകാല നയത്തിൽ മാറ്റം ഇല്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്. ഈ നിലപാടിൽ മാറ്റം വരുത്താതെ വിദേശ രാജ്യങ്ങൾ വാഗ്ദാനം ചെയ്ത സഹായങ്ങൾ നേരിട്ട് കൈപ്പറ്റാൻ സർക്കാർ എജൻസികൾക്ക് സാധിക്കില്ല.കൊവിഡ് വ്യാപനത്തിൽ ഇന്ത്യ വിറങ്ങലിക്കുമ്പോൾ ലോക രാജ്യങ്ങൾ ഒന്നടങ്കം ഇന്ത്യയ്ക്ക് നേരെ സഹായ ഹസ്തം നീട്ടുകയാണ്. ഓക്‌സിജൻ,...
ദോഹ:ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി ഖത്തറും. ക്രയോജനിക് ടാങ്ക് അയച്ചാല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ സന്നദ്ധത പ്രകടിപ്പിച്ചു. ദേശീയ പെട്രോളിയം കമ്പനിയായ ഖത്തര്‍ പെട്രോളിയത്തിന്റെ അനുബന്ധ കമ്പനി ഗസാല്‍ ക്യു എസ് സി ആണ് സന്നദ്ധത പ്രകടിപ്പിച്ചത്. ഒരു ദിവസം 60 മെട്രിക് ടണ്‍ നല്‍കാനുള്ള ശേഷിയാണ് കമ്പനിക്കുള്ളത്.ഓക്‌സിജന്‍ കൊണ്ടുപോകാനുള്ള ക്രയോജനിക് സ്റ്റോറേജ് വെസലുകള്‍ ഇന്ത്യ എത്തിച്ചാല്‍ 20,000 ലിറ്റര്‍ തോതില്‍ 60,000...
ന്യൂ​ഡ​ൽ​ഹി:കൊവി​ഡ്​ ബാ​ധി​ച്ച മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ്​ കാ​പ്പ​നെ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ച​തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം രാ​ജ്യ​മൊ​ട്ടു​ക്കും ശ​ക്​​ത​മാ​കു​ന്ന​തി​നി​ടെ ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജി സു​പ്രീം കോ​ട​തി ചൊവ്വാഴ്ച​ പ​രി​ഗ​ണി​ക്കാ​ൻ സാ​ധ്യ​ത. ചൊവ്വാഴ്ച​ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജി​ക​ൾ​ക്കൊ​പ്പം സി​ദ്ദീ​ഖ്​ കാ​പ്പ​ന്റെ കേ​സും പ​രി​ഗ​ണി​ക്കു​മെ​ന്ന സൂ​ച​ന സു​പ്രീം​കോ​ട​തി വെ​ബ്​​സൈ​റ്റ്​ ത​ന്നെ​യാ​ണ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ബ​ർ ആ​റ്​ മു​ത​ൽ യുപി സ​ർ​ക്കാ​റി​ന്റെയും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യു​ടെ​യും ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ്​ ഹ​ര​ജി​...
ന്യൂദല്‍ഹി:കൊവിഡ് മരണനിരക്ക് ഉയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ ദല്‍ഹി. പ്രതിദിനം മൂന്നൂറിലധികം പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് ബാധിച്ച് ദല്‍ഹിയില്‍ മരണപ്പെട്ടത്. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താല്‍ക്കാലിക കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.തിങ്കളാഴ്ച മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 350 പേരാണ്. കഴിഞ്ഞദിവസം 357 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഏകദേശം 22 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മാത്രം ശേഷിയുള്ള ദല്‍ഹിയിലെ സരായ് കാലേ കാന്‍ ശ്മശാനത്തില്‍ തിങ്കളാഴ്ച മാത്രം സംസ്‌കരിച്ചത്...
തിരുവനന്തപുരം:വോട്ടെണ്ണൽ നടക്കുന്ന മേയ് 2നും തലേന്നും അവശ്യ സർവീസുകളും വോട്ടെണ്ണലുമായി ബന്ധപ്പെട്ട ജോലികളും മാത്രമേ അനുവദിക്കൂ. വോട്ടെണ്ണുന്ന ദിവസവും അടുത്ത ദിവസങ്ങളിലും ആഹ്ലാദപ്രകടനങ്ങൾ പൂർണമായും ഒഴിവാക്കി.വോട്ടെണ്ണൽ കേന്ദ്രത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പാർട്ടികളുടെ ഏജന്റുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്കേ പ്രവേശനമുള്ളൂവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 2 ഡോസ് വാക്സീൻ എടുത്തവരും 72 മണിക്കൂറിനകം നടത്തിയ ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആയവരുമായിരിക്കണം.ജനങ്ങൾ അവിടേക്കു പോകരുത്. നിയന്ത്രണങ്ങൾ കർശനമായി തുടരണമെന്ന...
ന്യൂഡൽഹി:  ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഹൃദയഭേദകത്തിനും അപ്പുറമെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ് വ്യാപനം തടഞ്ഞുനിർത്താൻ ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. ഓക്സിജൻ കണ്ടൈനറുകളും മറ്റ് അവശ്യ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുമെന്നും ലോകാരോഗ്യ സംഘടന ചീഫ് തെദ്രോസ് ഗബ്രിയേസസ് പറഞ്ഞു.രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുകയാണ്. 24 മണിക്കൂറിനിടെ 3,52,221 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,812 മരണവും സ്ഥിരീകരിച്ചു. 28 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.തുടർച്ചയായ അഞ്ചാം ദിവസമാണ്...
തിരുവനന്തപുരം:ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് ഇന്ന് മുതല്‍ പൂട്ടുവീണെങ്കിലും കള്ളുഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. പാഴ്സല്‍ സംവിധാനം മാത്രമായിരിക്കും ഉണ്ടായിരിക്കുക. ബിവറേജസ് ഔട്ട്ലെറ്റുകൾ ഇന്നു മുതൽ തുറക്കില്ല. ബദൽ മാർഗ്ഗങ്ങൾ വരും ദിവസങ്ങളിൽ തീരുമാനിക്കും.ബാറുകൾ, ജിമ്മുകൾ, സിനിമാ തീയറ്റർ, ഷോപ്പിംഗ് മാൾ, ക്ലബ്, സ്പോർട്സ് കോംപ്ലക്സ്, നീന്തൽക്കുളം, വിനോദപാർക്ക്, വിദേശമദ്യവിൽപനകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം തൽക്കാലം നിർത്തണ്ടി വരും എന്നാണ് മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.ഇന്നലെ സംസ്ഥാനത്ത് 21890 പേർക്ക് പുതുതായി...