Thu. Apr 25th, 2024
ന്യൂഡൽഹി:

വാക്സിൻ ഇറക്കുമതിയിൽ ഇളവ് വരുത്തി കേന്ദ്രം. കൊവിഡ് വാക്സിന് മൂന്ന് മാസത്തേക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന ഉന്നതതല യോ​ഗത്തിലായിരുന്നു തീരുമാനം. രാജ്യത്തെ ഓക്സിജൻ വിതരണം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി.

രോ​ഗികൾക്ക് വീടുകളിലും ഓക്സിജൻ സൗകര്യം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി പറ‍ഞ്ഞു. ഓക്സിജനും അനുബന്ധ ഉഫകരണങ്ങൾക്കുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കാനും തീരുമാനമായി. കസ്റ്റംസ് ക്ലിയറൻസ് അതിവേ​ഗം നൽകാനും നിർദേശമുണ്ട്.

ഓക്സിജൻ വിതരണം സു​ഗമമാക്കാൻ എല്ലാ മന്ത്രാലയങ്ങളും ഇടപെടണമെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോ​ഗത്തിൽ തീരുമാനമായി.

By Divya