Tue. Mar 19th, 2024
Motor vehicle Thiroorangadi distributing Vishukit

 

വാഹനയാത്രയിൽ പാലിച്ചിരിക്കേണ്ട നിയമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ സമ്മാനമായി വിഷുക്കിറ്റ് കിട്ടും. തിരൂരങ്ങാടി മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കിടെ വിഷുക്കണിക്കിറ്റും സദ്യക്കുള്ള വിഭവങ്ങളും നൽകി നിയമം പാലിക്കാൻ പ്രോത്സാഹനമൊരുക്കിയത്.

ബൈക്കിലാണെങ്കിൽ മുന്നിലും പിന്നിലും ഇരിക്കുന്നവർ ഹെൽമെറ്റ് ധരിച്ചിരിക്കണം. കാറിലാണെങ്കിൽ എല്ലാവരും സീറ്റുബെൽറ്റ് ധരിച്ചിട്ടുണ്ടാവണം. കൊന്നപ്പൂവ്, കണിവെള്ളരി, മാങ്ങ, പൈനാപ്പിൾ, നാളികേരം, പട്ട്, പഴങ്ങൾ തുടങ്ങി വിഷുവിന് കണികാണാനുള്ള സാധനങ്ങളും സദ്യക്കുള്ള അരി, പായസം മിക്സ്, പച്ചക്കറികൾ എന്നിവയുമാണ് കിറ്റിൽ നൽകിയത്.

തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ. എസ്.എ. ശങ്കരൻപിള്ള, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.കെ. പ്രമോദ് ശങ്കർ, പി.എച്ച്. ബിജുമോൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ. സന്തോഷ് കുമാർ, വി.കെ. സജിൻ എന്നിവർ നേതൃത്വംനൽകി.

https://www.youtube.com/watch?v=iklI1L2nkSE

By Athira Sreekumar

Digital Journalist at Woke Malayalam