Sat. Apr 27th, 2024
ഛണ്ഡിഗഢ്​:

പഞ്ചാബിൽ കൊവിഡിന്‍റെ രണ്ടാം തരംഗം പടർന്നു പിടിക്കുന്നതിനിടെ അഞ്ച്​ ദിവസത്തേക്കുള്ള വാക്​സിൻ മാത്രമാണ്​ സ്​റ്റോക്കുള്ളതെന്ന്​ അറിയിച്ച്​ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​. പ്രതിദിനം വാക്​സിൻ നൽകുന്നവരുടെ എണ്ണത്തിൽ പഞ്ചാബ്​ ലക്ഷ്യം പൂർത്തികരിച്ചാൽ മൂന്ന്​ ദിവസത്തേക്ക്​ മാത്രമേ വാക്​സിൻ സ്​റ്റോക്ക്​ തികയുവെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി.

പ്രതിദിനം 80,000 മുതൽ 90,000 പേർക്കാണ്​ നിലവിൽ വാക്​സിൻ നൽകുന്നത്​. ഇത്​ രണ്ട്​ ലക്ഷമാക്കി ഉയർത്തുകയാണ്​ ലക്ഷ്യം. അത്​ സാധ്യമായാൽ മൂന്ന്​ ദിവസത്തേക്ക്​ മാത്രമേ വാക്​സിൻ സ്​റ്റോക്കുണ്ടാവുവെന്ന്​ അദ്ദേഹം പറഞ്ഞു. ഉടനെ തന്നെ അടുത്ത ബാച്ച്​ വാക്​സിൻ പഞ്ചാബിലെത്തിക്കണം.

ഇതുസംബന്ധിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആരോഗ്യമന്ത്രി ഹർഷ വർധനനും കത്തയച്ചിട്ടുണ്ടെന്നും അമരീന്ദർ സിങ്​ അറിയിച്ചു​.

By Divya