മല്ലു ട്രാവലറോടൊപ്പം ബൈക്കിൽ കൊച്ചി കറങ്ങി മഞ്ജു വാര്യർ

‘ചതുർമുഖം’ സിനിമ പ്രൊമോഷന്റെ ഭാഗമായി വ്ലോഗറായ മല്ലു ട്രാവലറോടൊപ്പം ബൈക്കിൽ കൊച്ചി കറങ്ങുന്ന മഞ്ജു വാര്യരുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ ട്രെൻഡിങ് ആകുന്നത്.

0
647
Reading Time: < 1 minute

Kochi

കൊച്ചി:

‘ചതുർമുഖം’ സിനിമ പ്രൊമോഷന്റെ ഭാഗമായി വ്ലോഗറും മല്ലു ട്രാവലർ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ ഷക്കീർ സുബാനൊപ്പമുള്ള മഞ്ജുവിന്റെ ബൈക്ക് യാത്രയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. റോഡിൽ അപ്രതീക്ഷിതമായി മഞ്ജുവിനെ കണ്ടതോടെ ആളുകൾ താരത്തിനെ കൈവീശി കാണിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.

ഏറെ നാളായി കൊച്ചിയിലൂടെ താൻ ബൈക്കിൽ യാത്ര ചെയ്തിട്ടെന്നും അതുകൊണ്ടു തന്നെ ഈ യാത്ര ഏറെ ആസ്വദിക്കുന്നുവെന്നും മഞ്ജു പറയുന്നു. സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ചതുര്‍മുഖം. ഹൊറര്‍ ചിത്രവുമായി മഞ്ജു വാര്യര്‍ എത്തുന്നുവെന്നറിഞ്ഞപ്പോഴേ ആരാധകര്‍ ആവേശത്തിലായിരുന്നു.

https://www.youtube.com/watch?v=MNcOVfsgXME

Advertisement