Thu. Apr 25th, 2024
​ഹരിപ്പാട്​:

യുഡിഎഫ്​ ഐതിഹാസികമായ വിജയം നേടാൻ പോകുമെന്ന്​​ ര​മേശ്​ ചെന്നിത്തല. പിണറായി വിജയനും സർക്കാറി​നുമെതിരെ അയ്യപ്പകോപവും ദൈവകോപവും ജനങ്ങളുടെ കോപവുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബസമേതം വോട്ട്​ ചെയ്​ത ശേഷം മാധ്യമങ്ങളോട്​ പ്രതികരിക്കുയായിരുന്നു അദ്ദേഹം.

യുഡിഎഫ്​ തിരിച്ച്​ വരണമെന്ന്​ ജനങ്ങൾ ആ​ഗ്രഹിക്കുന്നു. ഐതിഹാസിക വിജയം യുഡിഎഫ്​ നേടും ജനങ്ങൾ പ്രതിപക്ഷത്തിനൊപ്പം നിൽക്കും. എൽഡിഎഫ്​ സർക്കാറിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ്​ ഇപ്പോൾ നടക്കുന്നത്​. തിരഞ്ഞെടുപ്പ്​ ഫലം വരു​മ്പോൾ എൽഡിഎഫ്​ കടപുഴകും, ബിജെപിയുടെ അഡ്രസുണ്ടാകില്ല.

ഈ സർക്കാറിനെ താഴെയിറക്കാനുള്ള ജനങ്ങളുടെ അവസരമാണിത്​. ​ഏകാധിപത്യത്തിനും സേചാധിപത്യത്തിനുമെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണിത്​. ജനങ്ങൾ പ്രതിപക്ഷത്തിനൊപ്പം നിൽക്കും.

ഞങ്ങൾ ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. കേരള ജനത ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊള്ളയും അഴിമതിയും നടത്തിയ ഈ ദുർഭരണം ജനങ്ങൾക്ക്​ മടുത്തു.

നിരീശ്വരവാദിയായ പിണറായി വിജയൻ അയ്യപ്പന്‍റെ കാല്​പിടിക്കുകയാണെന്ന്​ രമേശ്​ ചെന്നിത്തല പറഞ്ഞു. അയ്യപ്പനും ദേവഗണങ്ങളും സർക്കാറിനൊപ്പമാണെന്ന്​ ​പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പ ഭക്തൻമാരുടെ വികാരങ്ങളെ ചവിട്ടിമെതിച്ച ഒരു മുഖ്യമന്ത്രിയോട്​ അയ്യപ്പനും പൊറുക്കില്ല, അയ്യപ്പ വിശ്വാസികളും പൊറുക്കില്ല.

ശബരിമലയുടെ പരി​ശുദ്ധി നശിപ്പിച്ച മുഖ്യമന്ത്രിയാണിത്​. തീർച്ചയായും അയ്യപ്പകോപവും ദൈവകോപവും ജനങ്ങളുടെ കോപവും പിണറായി വിജയനും സർക്കാറി​നുമെതിരെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Divya