24 C
Kochi
Tuesday, December 7, 2021

Daily Archives: 6th April 2021

തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത് മികച്ച പോളിംഗ്. തദ്ദേശ തിരഞ്ഞെടുപ്പിന് സമാനമായി രാവിലെ മുതൽ തന്നെ പോളിംഗ് ബൂത്തിലേക്ക് ജനം എത്തിക്കൊണ്ടിരിക്കുകയാണ്. നൂറ്റി നാൽപ്പത് മണ്ഡലങ്ങളിലും മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്.രാവിലെ മുതൽ പല ബൂത്തിന് മുന്നിലും കനത്ത ക്യൂ രൂപപ്പെട്ടിരുന്നു.
കണ്ണൂര്‍:എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരായ ദുരാരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയും. ‘ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫിന് തകർത്ത് കളയാമെന്ന് ചിലർ വിചാരിച്ചു. എന്നാൽ ഒന്നും നടന്നില്ല’- മുഖ്യമന്ത്രി പറഞ്ഞു. നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി ബിജെപിക്ക് വോട്ട് മറിക്കാൻ യുഡിഎഫ് നിശ്ചയിച്ചിട്ടുണ്ടോയെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ പറയാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.വിശ്വാസികൾ ഈ തിരഞ്ഞെടുപ്പിൽ സർക്കാരിനൊപ്പമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു....
തിരുവനന്തപുരം:സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് ധാരണ ഉണ്ടെന്നും വര്‍ഷങ്ങളായി തുടരുന്ന ഒത്തുകളി ഈ തിരഞ്ഞെടുപ്പിൽ ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുമ്മനം രാജശേഖരൻ. ഇത്തരം ധാരണകൾക്കെതിരായ വിധിയെഴുത്ത് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകും. ബിജെപിക്ക് അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് ഉണ്ടെന്നും കുമ്മനം പറഞ്ഞു.നേമം മണ്ഡലത്തിലും ബിജെപിക്കെതിരെ എൽഡിഎഫ്-യുഡിഎഫ് ധാരണയുണ്ട്. നേമത്ത് പരമാവധി സംഘർഷങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാനാണ് ബിജെപി ശ്രമിച്ചത്. ഒരിക്കലും വര്‍ഗ്ഗീയത പ്രചരിപ്പിച്ചിട്ടില്ല.നൂനപക്ഷങ്ങളോട് അങ്ങേ അറ്റത്തെ ബഹുമാനം ഉണ്ടെന്നും കുമ്മനം പറഞ്ഞു.
കോഴിക്കോട്:നിയമസഭ തിരഞ്ഞെടുപ്പോടെ മുസ്ലിം ലീഗിന് യുഡിഎഫ് വിടേണ്ടിവരുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം മന്ത്രി ഇ പി ജയരാജൻ. യുഡിഎഫ് ശിഥിലമാകുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ, ലീഗിന് വഴിമാറി ചിന്തിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നും മുങ്ങുന്ന കപ്പലിലേക്ക് ലീഗ് ഒരിക്കലും പോകില്ലെന്നും ഡോ എം കെ മുനീർ പ്രതികരിച്ചു.
തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ 14 സീറ്റ് കിട്ടും എന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തുടര്‍ ഭരണം കേരളത്തിൽ ഉറപ്പാണ്. മികച്ച വിജയം നേടാൻ ഇടത് മുന്നണിക്ക് കഴിയുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.കഴക്കൂട്ടത്ത് നടക്കുന്നത് ത്രികോണ മത്സരം ആണ്. വികസനമാണ് പ്രധാന ചർച്ച എന്നും വോട്ടെടുപ്പ് ദിനത്തിൽ കടകംപള്ളി സുരേന്ദ്രൻ ആവര്‍ത്തിച്ചു. എതിരാളികൾ ഉന്നയിച്ചത് പോലുള്ള വിഷയങ്ങളെ അല്ല ജനം മുഖവിലയ്ക്ക് എടുക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു....
കോഴിക്കോട്:നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് മുന്നണികൾക്കും തനിച്ച് ഭരിക്കാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 35 സീറ്റ് കിട്ടിയാൽ ബിജെപി കേരളം ഭരിക്കും. ഇത്തവണ ഇരു മുന്നണികൾക്കും തിരഞ്ഞെടുപ്പിൽ തകർച്ച നേരിടും. മൂന്നാം ബദലിനായി കേരളത്തിലെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.മഞ്ചേശ്വരത്ത് മുന്നണികൾക്ക് ആശയ പാപ്പരത്തം ആണ്.  എൽഡിഎഫ് സഹായിച്ചാലും യുഡിഎഫിന് മഞ്ചേശ്വരത്ത് ജയിക്കാനാവില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.  ബാലുശ്ശേരി മണ്ഡലത്തിലെ മൊടക്കല്ലൂർ...
കോട്ടയം:പാലായിൽ തുടർ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. ആരോപണങ്ങൾ പാലായിൽ വിലപ്പോവില്ലെന്നും താൻ 15,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ജയിച്ച പാർട്ടിയുടെ സീറ്റ് തോറ്റ പാർട്ടിക്ക് കൊടുക്കേണ്ടി വന്ന ഗതികേടുണ്ടായി.തുടർഭരണമുണ്ടാകുമെന്ന് തോന്നുന്നില്ല. അപരനെ നിർത്തിയത് എതിർസ്ഥാനാർത്ഥിയുടെ ഭയം മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട്:നിയമസഭ തിരഞ്ഞെടുപ്പിൻ്റെ പോളിംഗ് സംസ്ഥാനത്ത് ആരംഭിച്ചു. പോളിംഗ് സമയത്തിനും മുൻപേ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ 30 എ ബൂത്തിൽ യന്ത്രത്തകരാർ റിപ്പോർട്ട് ചെയ്തു.വെസ്റ്റ്ഹീൽ സെൻ്റെ മൈക്കിൾസ് സ്കൂളിലെ ബൂത്തിലാണ് തകരാറുണ്ടായത്. ഷൊർണ്ണൂരിലെ ബൂത്തിലും യന്ത്രതകരാർ റിപ്പോർട്ട് ചെയ്തു. ഷൊർണ്ണൂർ കൈലിയാട് സ്കൂളിലെ ബൂത്തിൽ ആണ് തകരാർ.തൃത്താലയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എംബി രാജേഷിന് ഇവിടെയാണ് വോട്ട്. ധർമ്മടം മണ്ഡലത്തിലെ...
മലപ്പുറം:പാലക്കാട് മികച്ച വിജയ പ്രതീക്ഷയെന്ന് എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ. കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നാനിയിലെ സ്വന്തം ബൂത്തിലെ ആദ്യ വോട്ടറായിരുന്നു ഇ ശ്രീധരൻ. കുടുംബത്തോടൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം:ഇടുക്കി തമിഴ്നാട് അതിര്‍ത്തി നിയന്ത്രണം ചെക്പോസ്റ്റുകളില്‍ കേന്ദ്രസേന ഏറ്റെടുത്തു. വനപാതകളിലും പരിശോധനയുണ്ട്. പോളിങ് ദിവസം അതിര്‍ത്തി ചെക്പോസ്റ്റുകള്‍ അടയ്ക്കുമെന്ന് തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. സിസിടിവി സംവിധാനം ഉണ്ടാവും. ഇരട്ടവോട്ടുളളവര്‍ തമിഴ്നാട്ടില്‍ നിന്നെത്തുമെന്ന ഹര്‍ജിയിലായിരുന്നു കമ്മിഷന്റെ നിലപാട്.