തിരുവനന്തപുരം:
വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാല് ലക്ഷം വ്യാജൻമാർ വോട്ടർ പട്ടികയിൽ കടന്നുകൂടിയിട്ടുണ്ടെന്നും ഇതിന് കൂട്ട് നിന്നത് സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരാണെന്നും ചെന്നിത്തല ആരോപിച്ചു.
ഒരു ഫോട്ടോ വച്ച് നൂറ് കണക്കിന് വോട്ടർമാർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെന്നാണ് ചെന്നിത്തല പറയുന്നത്. രണ്ട് സ്ഥലത്ത് വോട്ടുള്ള ആയിരിക്കണക്കിന് പേരുണ്ട്. ഈ ലിസ്റ്റ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ചെന്നിത്തലയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ശരിവെച്ചിരുന്നു. കമ്മീഷനെ അഭിനന്ദിച്ച ചെന്നിത്തല ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഭിപ്രായ സര്‍വേകളെയും ചെന്നിത്തല വിമര്‍ശിച്ചു. സര്‍വേ നടത്തി ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇത് സിപിഎമ്മിന്റെ നേതൃത്വത്തിലുണ്ടാക്കിയിരിക്കുന്ന ഒരു കിഫ്ബി സര്‍വേയാണെന്നും ഇതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് തന്നെ പരാതി നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു.
https://www.youtube.com/watch?v=g7leZ5IXGmE