കൊൽക്കത്ത:
പ്രചാരണത്തിനിടെ പരിക്കേറ്റ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രി വിട്ടതിന് പിന്നാലെ വീല്‍ചെയറില്‍ പ്രചാരണത്തിനിറങ്ങാൻ ഒരുങ്ങുകയാണ്. പൂര്‍ണമായി ഭേദമായില്ലെങ്കിലും വരും ദിവസങ്ങളില്‍ തൃണമൂല്‍ പ്രചാരണത്തെ നയിക്കാനാണ് നീക്കമെന്ന് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.
48 മണിക്കൂർ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരണമെന്ന് ഡോക്ടർമാർ നിർദേശിച്ചുവെങ്കിലും മമതയുടെ അഭ്യർഥന മാനിച്ച് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. തുടർച്ചയായി മമത ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡിസ്ചാർജെന്നും മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണമെനിർദ്ദേശിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ പ്രതികരിച്ചു.
അതേസമയം മുൻ കേന്ദ്രമന്തി യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. അംഗത്വമെടുക്കുന്നതിന് മുമ്പ് യശ്വന്ത് സിൻഹ മമതയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ജനാധിപത്യത്തെ രക്ഷിക്കാൻ വേണ്ടിയുള്ള യുദ്ധമാണെന്ന് അംഗത്വമെടുത്തശേഷം സിൻഹ പ്രതികരിച്ചു.
1998 മുതല്‍ 2002 വരെ വാജ്പേയി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയും 2002 ജൂലൈ മുതല്‍ 2004 മേയ് വരെ അതേ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയുമായിരുന്നു സിൻഹ. 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു മുതലാണ് സിൻഹയും ബിജെപിയുമുള്ള പ്രശനങ്ങൾ തുടങ്ങുന്നത്. 2018ൽ ബിജെപി വിട്ടു.
https://www.youtube.com/watch?v=kMMrNft4zpA