25 C
Kochi
Thursday, September 23, 2021
Home Tags Mamata Banerjee

Tag: Mamata Banerjee

ഗവര്‍ണറെ വിടാതെ മമത; ബംഗാള്‍ നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ദങ്കറിനെതിരെ പോര് മുറുക്കി മമതാ സര്‍ക്കാര്‍. നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ജൂലൈ രണ്ടിനാണ് ബംഗാളില്‍ നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. ദങ്കറിനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടും.ഗവര്‍ണറുമായി അത്ര നല്ല ബന്ധമല്ല സംസ്ഥാന സര്‍ക്കാരിനുള്ളത്. നേരത്തെ...

ഇന്നത്തെ ബിജെപിയെ വെല്ലുവിളിക്കാനാകില്ല; പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി:മൂന്നാം മുന്നണിക്കും നാലാം മുന്നണിക്കും ബിജെപിയെ വെല്ലുവിളിക്കാനാകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രതിപക്ഷ മൂന്നാം മുന്നണിക്ക് വിജയിക്കാന്‍ കഴിയില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.നേരത്തെ തന്നെ പരീക്ഷിച്ച് പരാജയപ്പെട്ട പുരാതന ആശയമാണ് മൂന്നാം മുന്നണിയെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇതിന് പ്രസക്തിയില്ലെന്നും...

നന്ദിഗ്രാമിലെ തോൽവി; മമത കൊൽക്കത്ത ഹൈക്കോടതിയിൽ

പശ്ചിമബംഗാൾ:നിയമസഭ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലേറ്റ പരാജയത്തിൽ ഹൈക്കോടതിയില്‍ ഹർജി നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഹർജി കൊൽക്കത്ത ഹൈക്കോടതി നാളെ പരിഗണിക്കും. സുവേന്ദു അധികാരിയെ വിജയിയായി പ്രഖ്യാപിച്ചതിനെതിരെയാണ് ഹർജി നൽകിയത്.തന്റെ വിശ്വസ്തനായിരുന്ന സുവേന്തു അധികാരിയോട് 1200 ഓളം വോട്ടുകള്‍ക്കായിരുന്നു മമത പരാജയപ്പെട്ടത്. സുവേന്തുവിന്റെ സിറ്റിംഗ് സീറ്റായിരുന്നു...

മുഖ്യമന്ത്രിക്കുള്ള കത്ത്​ ട്വിറ്ററിൽ; ബംഗാള്‍ ഗവര്‍ണര്‍ എല്ലാ ചട്ടങ്ങളും ലംഘിച്ചെന്ന് മമത

കൊൽക്കത്ത:മുഖ്യമന്ത്രി മമത ബാനർജിയെ അഭിസംബോധന ചെയ്​തുള്ള കത്ത്​ ബംഗാൾ ഗവർണർ ജഗ്​ദീപ്​ ധൻകർ മമതക്ക്​ അയക്കാതെ നേരെ ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​തതിനെ ​ചൊല്ലി വിവാദം. തിരഞ്ഞെടുപ്പിനു ശേഷം സംസ്​ഥാനത്ത്​ നടന്ന ആക്രമണങ്ങളിൽ രൂക്ഷ വിമർശനവും പ്രതിഷേധവുമായി ഉള്ള കത്ത് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ്​ ഇത്​ സമൂഹ മാധ്യമത്തിലെത്തിച്ചതെന്ന്​...

മമത കമ്മ്യൂണിസത്തിൻ്റെയും ലെനിനിസത്തിൻ്റെയും കുടുംബത്തിലേക്ക്

ചെന്നൈ:ഈ ഞായറാഴ്ച തമിഴ്‌നാട്ടില്‍ വെച്ച് സോഷ്യലിസം മമത ബാനര്‍ജിയെ വിവാഹം ചെയ്യും. സേലത്ത് ഞായറാഴ്ച നടക്കാന്‍ പോകുന്ന കല്ല്യാണത്തെക്കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്തുവന്നതിന് ശേഷമാണ് പേരിലെ കൗതുകം കൊണ്ട് മമത ബാനര്‍ജിയുടെയും സോഷ്യലിസത്തിന്റെയും വിവാഹം സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.വരന്റെ പേരാണ് സോഷ്യലിസം, വധുവിന്റെ...

ബംഗാളിനുള്ള ഓക്‌സിജന്‍ പ്ലാന്റുകള്‍: കേന്ദ്ര നയത്തില്‍ വ്യക്തത വേണമെന്ന് മമത

കൊല്‍ക്കത്ത:പശ്ചിമ ബംഗാളിലേക്ക് എത്ര ഓക്‌സിജന്‍ പ്ലാന്റുകള്‍ വിതരണം ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാത്ത കേന്ദ്ര നിലപാട് അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആദ്യം 70 പ്ലാന്റുകള്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇപ്പോള്‍ അത് നാലായി ചുരുങ്ങിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തില്‍ മമത ചൂണ്ടിക്കാട്ടി.വിഷയത്തില്‍...

മമത ബാനർജി പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കൊൽക്കത്ത:തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ചുമതലയേറ്റു. രാജ് ഭവനിൽ വളരെ ലളിതമായാണ് ചടങ്ങുകൾ നടന്നത്. ഗവര്‍ണര്‍ ജഗദീപ് ധൻകര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ സൗരവ് ഗാംഗുലി മുഖ്യാതിഥിയായി പങ്കെടുത്തു.അക്രമങ്ങൾ നേരിടാനുള്ള എല്ലാ നടപടികളുമെടുക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഉറപ്പുനൽകിയതായി ഗവർണർ...

മമത ബാനര്‍ജിയുടെ സത്യപ്രതിജ്ഞ ഇന്ന്

കൊൽക്കത്ത:തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ഇന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചായായി മൂന്നാം തവണയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ബംഗാളില്‍ അധികാരത്തില്‍ വരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍വിജയം സ്വന്തമാക്കിയിരുന്നു. രാജ്ഭവനില്‍ 10:45 നാണ് സത്യപ്രതിജ്ഞ.ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ മമത...

കങ്കണ റണാവത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍റ് ചെയ്തു

മുംബെെ:ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തു. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അതുമായി ബന്ധപ്പെട്ട് വിവാദപരമായ  നിരവധി ട്വീറ്റുകള്‍ പങ്കുവെച്ചതിനാണ് നടപടി. അക്കൗണ്ട് എന്നന്നേക്കുമായാണ് സസ്പെന്‍ഡ് ചെയ്തത്. ബംഗാളിലെ തെരഞ്ഞെടുപ്പിന് ഫലത്തിന് പിന്നാലെ നിരവധി അക്രമങ്ങള്‍ ബംഗാളില്‍ നടന്നിരുന്നു. ഈ ആക്രമണത്തെക്കുറിച്ചുള്ള ട്വീറ്റാണ്...

കേന്ദ്രത്തിന്‍റെ എല്ലാവിധ പിന്തുണയും; പിണറായിക്കും മമതയ്ക്കും സ്റ്റാലിനും അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി:തിരഞ്ഞെടുപ്പ് വിജയത്തിൽ പിണറായി വിജയനെയും മമതാ ബാനർജിയെയും എം കെ സ്റ്റാലിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  എല്ലാവിധ പിന്തുണയും കേന്ദ്രസർക്കാരിന്റെ ഭാ​ഗത്തുനിന്നുണ്ടാകുമെന്നും മോദി ട്വീറ്റ് ചെയ്തു."നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിണറായി വിജയനും എൽഡിഎഫിനും അഭിനന്ദനങ്ങൾ. തുടർന്നും വിവിധ വിഷയങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കാം. കൊവിഡ് മഹാമാരിയിൽ നിന്ന് രാജ്യത്തെ...