മുംബൈ:
നഗരത്തിൽ കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മുംബൈയിലും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സാധ്യത. സംസ്‌ഥാനത്ത് മാസത്തോളമായി കൊവിഡ് കേസുകൾ വർധിച്ചു വരികയാണെന്നും മഹാരാഷ്‌ട്രയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ സൂചിപ്പിച്ചിരുന്നു.
നാഗ്‌പൂരിൽ മാർച്ച് 15 മുതൽ 21 വരെ ഒരാഴ്‌ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്‌ച മുതൽ മൂന്ന് ദിവസത്തേക്ക് മഹാരാഷ്‌ട്രയിലെ ജൽഗാവ് ജില്ലയിൽ ‘ജനത കർഫ്യൂ’ ഏർപ്പെടുത്തി രണ്ട് ദിവസത്തിന് ശേഷമാണ് നാഗ്‌പൂരിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. അതിന് പിന്നാലെയാണ് മുംബൈയിലും ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള സാധ്യത ഏറുന്നത്.
https://www.youtube.com/watch?v=HYOFMiGbTMM