Wed. Apr 24th, 2024
British parliament has right to discuss about farmers protest says Tharoor

 

തിരുവനന്തപുരം:

കര്‍ഷകസമരത്തെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തിയതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ജനാധിപത്യ സംവിധാനത്തില്‍ എന്തുവേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ ഒരാള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. 

ബ്രിട്ടീഷ് പാര്‍ലമമെന്റില്‍ 90 മിനിട്ട് നീണ്ടുനിന്ന ചര്‍ച്ചയില്‍ കര്‍ഷക സമരത്തോട് ഇന്ത്യ സ്വീകരിക്കുന്ന നിലപാടിലുളള ആശങ്ക ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരു രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങളിലുളള അനാവശ്യ ഇടപെടലാണ് ഇതെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം ബ്രിട്ടീഷ് പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 

മറ്റൊരു ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണ് നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. മറ്റൊരു രാജ്യത്തെ നടക്കുന്ന സംഭവങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നതില്‍ നിന്ന് ബ്രിട്ടീഷ് എംപിമാര്‍ മാറി നില്‍ക്കേണ്ടതാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

https://www.youtube.com/watch?v=P2i1GXWVoRY

By Athira Sreekumar

Digital Journalist at Woke Malayalam