25 C
Kochi
Monday, September 20, 2021
Home Tags Mumbai

Tag: Mumbai

ബ്ലാക്ക് ഫംഗസ്; മുംബൈയില്‍ മൂന്ന് കുട്ടികളുടെ കണ്ണ് നീക്കം ചെയ്തു

ന്യൂഡൽഹി:കുട്ടികളിലെ ബ്ലാക്ക് ഫംഗസ് ബാധ രാജ്യത്ത് വലിയ ആശങ്ക ആയി മാറുന്നു. ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു. 4,6,14 പ്രായങ്ങളിലുള്ള കുട്ടികളുടെ കണ്ണുകളാണ് നഷ്ടമായത്.മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്. ഇതില്‍ നാലും ആറും...

വൻ വാക്​സിൻ തട്ടിപ്പ്​​; മുംബൈയിൽ 390 പേർക്ക്​ വ്യാജ വാക്​സിൻ നൽകി ലക്ഷങ്ങൾ തട്ടി

മുംബൈ:രാജ്യത്ത്​ കൊവിഡ്​ വാക്​സിൻ പരമാവധി പേരിൽ എത്തിക്കാൻ അടിയന്തര നടപടികൾ തുടരുന്നതിനിടെ സ്വകാര്യ ആശുപത്രികളുടെ പേരിൽ മുംബൈയിൽ വൻ വാക്​സിൻ തട്ടിപ്പ്​. നഗരത്തിലെ കാണ്ഡിവലി പ്രദേശത്തെ ഹൗസിങ്​ സൊസൈറ്റിയിലാണ്​ നൂറുകണക്കിന്​ പേർക്ക്​ വ്യാജ വാക്​സിൻ നൽകി ലക്ഷങ്ങളുമായി കടന്നത്​.മേയ്​ 30ന്​ ഹീരാനന്ദാനി എസ്​റ്റേറ്റ്​ സൊസൈറ്റിയിലാണ്​ വാക്​സിൻ ക്യാമ്പ്​...

മുംബൈ നഗരത്തിൽ മഴ തുടരുന്നു; പലയിടങ്ങളിലും വെള്ളക്കെട്ട്

മുംബൈ:മുംബൈ നഗരത്തിൽ അതിശക്തമായ മഴ തുടരുന്നു. ചൊവ്വാഴ്ച വരെ ശക്തിയായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുംബൈ, താനെ, പാൽഘർ തുടങ്ങിയ പ്രദേശങ്ങളിൽ ഇന്നും നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പാൽഘറിൽ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തുടർച്ചയായ മഴ കാരണം നഗരത്തിലെ...

കനത്ത മഴ; മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒന്‍പതുപേര്‍ മരിച്ചു

മുംബൈ:കനത്ത മഴയില്‍ മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒന്‍പതുപേര്‍ മരിച്ചു. എട്ടുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലാഡിന് സമീപം പന്ത്രണ്ടുമണിയോടെയാണ് അപകടം. ഇരുനില കെട്ടിടം നിലംപതിക്കുകയായിരുന്നു.കൂടുതലാളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ മറ്റൊരു മൂന്നുനില കെട്ടിടവും രാത്രിയോടെ തകര്‍ന്നുവീണിരുന്നു. ഇവിടെനിന്ന്...

ഹാനി ബാബുവിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി:ഭീമ കൊറഗാവ് കേസിൽ എൻഐഎ തടവിലിട്ട മലയാളി സാമൂഹിക പ്രവര്‍ത്തകനും ഡല്‍ഹി സര്‍വകലാശാല അധ്യാപകനുമായ ഹാനി ബാബുവിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് ബോംബെ ഹൈകോടതി മികച്ച ചികിത്സക്കായി ഹാനി ബാബുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ടത്.ഹാനി ബാബുവിന് കണ്ണിനേറ്റ അണുബാധ ബ്ലാക് ഫംഗസാണെന്ന്...

ലോക്​ഡൗണിൽ ഭക്ഷണപൊതികൾ വിതരണം ചെയ്​ത്​ മനസും വയറും നിറക്കുകയാണ്​ ഈ അമ്മയും മകനും

മുംബൈ:മഹാനഗരത്തിൽ കൊവിഡ്​ താണ്ഡവമാടു​മ്പോൾ ഹൃദയം കവരുകയാണ്​ ഒരു അമ്മയും മകനും. മഹാമാരിക്കാലത്ത്​ വിശക്കുന്നവന്​​ ത​ങ്ങളുടെ റസ്റ്ററന്‍റ്​ അടുക്കള വഴി ഭക്ഷണം നൽകുകയാണ്​ ഇരുവരും. ഹീന മാണ്ഡവ്യയും മകൻ ഹർഷ്​നെയും മുംബൈക്കാർക്ക്​ ഇപ്പോൾ സുപരിചിതം.കൊവിഡ് ആദ്യ വ്യാപനത്തിൽ പ്രഖ്യാപിച്ച ലോക്​ഡൗണിലാണ്​ ഇരുവരും തങ്ങളുടെ കൊച്ചു അടുക്കള വിശക്കുന്നവർക്കായി തുറന്നത്​....

വാക്സിൻ ഇല്ലാത്തതിനാൽ മൂന്ന് ദിവസത്തേക്ക് വിതരണം നിർത്തിവച്ച് മുംബൈ

മുംബൈ:കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനിടെ വാക്സിൻ ഷാമത്തെ തുടർന്ന് വിതരണം നിർത്തിവച്ച് മുംബൈ. മൂന്ന് ദിവസത്തേക്കാണ് മുംബൈ വാക്സിൻ വിതരണം നി‍ർത്തിവച്ചിരിക്കുന്നത്. ​ഗ്രേറ്റ‍ർ മുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്.18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നത് മെയ് ഒന്നിന് ആരംഭിക്കുമെന്നാണ് കേന്ദ്രം...
mayur shelke rewarded by railway ministry

മ​യൂ​റിന് 50,000 രൂ​പ പാരിതോഷികം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം

 മും​ബൈ:കാഴ്ചശക്തി കുറഞ്ഞ അ​മ്മ​യ്ക്കൊ​പ്പം ന​ട​ന്ന് പോ​ക​വെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷി​ച്ച മ​യൂ​ർ ഷെ​യ്ക്കെ​യ്ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം. ഷെ​യ്ക്കെ​യ്ക്ക് 50,000 രൂ​പ ന​ൽ​കു​മെ​ന്ന് സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​ക്ക് എ​ഴു​തി​യ ക​ത്തി​ൽ പ്രി​ന്‍​സി​പ്പ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫ് റെ​യി​ല്‍​വേ ബോ​ര്‍​ഡാ​ണ് അ​റി​യി​ച്ച​ത്. മും​ബൈ​യി​ലെ വ​ങ്കാ​നി റെ​യി​ൽ​വേ...

‘ഞങ്ങൾ നിസ്സഹായരാണ്, മനസ്​ തകരുന്നു’; കൊവിഡ്​ വ്യാപനത്തിന്‍റെ തീവ്രത വിവരിച്ച്​ ഡോക്​ടർ

മുംബൈ:   രാജ്യത്ത്​ കൊവിഡ്​ വ്യാപനം അതിരൂക്ഷമായി തുടരുകയാണ്​. പ്രതിദിനം രണ്ടരലക്ഷത്തോളം പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിക്കുന്നത്​. മരണനിരക്കും കുത്തനെ ഉയർന്നു. പ്രായഭേദമന്യേയാണ്​ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ ആരോഗ്യനില വഷളാക്കുന്നത്​. രോഗികളുടെ എണ്ണം കുതിക്കുന്നതോടെ മാനസിക-ആരോഗ്യ സമ്മർദത്തിലാകുന്നതാക​ട്ടെ മുൻനിര പോരാളികളും​.അത്തരത്തിൽ മുൻനിരപോരാളിയായ മുംബൈയിലെ ഡോക്​ടറായ തൃപ്​തി ഗിലാഡയുടെ ഒരു...
complete lockdown maybe imposed in Mumbai soon

നാഗ്പൂരിന് പിന്നാലെ മുംബൈയിലും ലോക്ക്ഡൗൺ?

 മുംബൈ:നഗരത്തിൽ കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മുംബൈയിലും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സാധ്യത. സംസ്‌ഥാനത്ത് മാസത്തോളമായി കൊവിഡ് കേസുകൾ വർധിച്ചു വരികയാണെന്നും മഹാരാഷ്‌ട്രയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ സൂചിപ്പിച്ചിരുന്നു.നാഗ്‌പൂരിൽ മാർച്ച് 15 മുതൽ 21 വരെ ഒരാഴ്‌ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്‌ച...