Sat. Apr 27th, 2024
ദോ​ഹ:

രാ​ജ്യ​ത്തെ സ്​​കൂ​ളു​ക​ളി​ലെ കൊവി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തിൻ്റെ ഭാ​ഗ​മാ​യി എ​ല്ലാ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും നി​ർ​ബ​ന്ധ​മാ​യുംകൊ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​​ക​യോ അ​ല്ലെ​ങ്കി​ൽ ആ​ഴ്​​ച​യി​ൽ കൊവി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തുക​യോ ചെ​യ്യ​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ. അ​നി​വാ​ര്യ​മാ​യ കാ​ര​ണ​മി​ല്ലാ​തെ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക്​ രോ​ഗ​ബാ​ധ​യു​ണ്ടാ​വു​ക​യും ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യേ​ണ്ടി​വ​രു​ക​യും ചെ്​​യ​താ​ൽ അ​ക്കാ​ല​യ​ള​വി​ൽ ശ​മ്പ​ളം ല​ഭി​ക്കി​ല്ല.

വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തു​ന്ന പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ മാ​ർ​ച്ച്​ 21 മു​ത​ലാ​ണ്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക. സ്​​കൂ​ൾ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ഉ​ട​ൻ​ത​ന്നെ വാ​ക്​​സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്ത്​ കൊവി​ഡ്​ വാ​ക്​​സി​ൻ ല​ഭി​ക്കാ​നു​ള്ള മു​ൻ​ഗ​ണ​ന​പ്പ​ട്ടി​ക​യി​ൽ നേ​ര​ത്തേ​ത​ന്നെ അ​ധ്യാ​പ​ക​രും സ്​​കൂ​ൾ ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

ഇ​ത്ത​ര​ത്തി​ൽ വാ​ക്​​സി​ൻ സ്വീ​ക​രി​കാ​ത്ത​വ​രാ​ണെ​ങ്കി​ൽ അ​വ​ർ​ക്ക്​ സ്​​കൂ​ളി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ ആ​ഴ്​​ച​യി​ൽ കൊ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കാ​ണി​ക്കേ​ണ്ടി വ​രും. ഇ​തു​ ര​ണ്ടും പാ​ലി​ക്ക​വാ​ത്ത​വ​ർ​ക്ക്​ സ്​​കൂ​ളി​ൽ ജോ​ലി​ക്കെ​ത്താ​ൻ ക​ഴി​യി​ല്ല. സ്​​കൂ​ളി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ ഇ​ഹ്​​തി​റാ​സ്​ ആ​പി​ലെ ബാ​ർ​കോ​ഡി​ന്​ ചു​റ്റും സ്വ​ർ​ണ​വ​ർ​ണം ഉ​ണ്ടാ​യി​രി​ക്ക​ണം.

By Divya