Fri. Apr 26th, 2024
തിരുവനന്തപുരം:

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി കസ്റ്റംസ് കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഇടതു മുന്നണി. കസ്റ്റംസ് നീക്കത്തിനെതിരെ ശനിയാഴ്‌ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലെ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്ക്‌ എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തുമെന്ന് മുന്നണി കണ്‍വീനര്‍ എവിജയരാഘവന്‍ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയെയും എല്‍ഡിഎഫ്‌ സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ്‌ കസ്റ്റംസ്‌ നടത്തുന്നതെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ ആരോപിച്ചു. ജയിലില്‍ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ്‌ കസ്റ്റംസ്‌ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിരിക്കുന്നത്‌. ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ്‌ ഏറ്റെടുത്തിരിക്കുകയാണ്‌. എല്‍ഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന്‌ ബോദ്ധ്യമായപ്പോഴാണ്‌ മ്ലേഛമായ ഈ നീക്കം കസ്റ്റംസ്‌ നടത്തുന്നത്‌. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ എ വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.

By Divya