ദോഹ:
രാജ്യത്തെ സ്കൂളുകളിലെ കൊവിഡ് പ്രതിരോധ നടപടികൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി എല്ലാ അധ്യാപകരും ജീവനക്കാരും നിർബന്ധമായുംകൊവിഡ് വാക്സിൻ സ്വീകരിക്കുകയോ അല്ലെങ്കിൽ ആഴ്ചയിൽ കൊവിഡ് പരിശോധന നടത്തുകയോ ചെയ്യണമെന്ന് അധികൃതർ. അനിവാര്യമായ കാരണമില്ലാതെ വാക്സിൻ സ്വീകരിക്കാത്തവർക്ക് രോഗബാധയുണ്ടാവുകയും ക്വാറൻറീനിൽ കഴിയേണ്ടിവരുകയും ചെ്യതാൽ അക്കാലയളവിൽ ശമ്പളം ലഭിക്കില്ല.
വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസമന്ത്രാലയം ഏർപ്പെടുത്തുന്ന പുതിയ മാനദണ്ഡങ്ങൾ മാർച്ച് 21 മുതലാണ് പ്രാബല്യത്തിൽ വരുക. സ്കൂൾ അധ്യാപകരും ജീവനക്കാരും ഉടൻതന്നെ വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടു. രാജ്യത്ത് കൊവിഡ് വാക്സിൻ ലഭിക്കാനുള്ള മുൻഗണനപ്പട്ടികയിൽ നേരത്തേതന്നെ അധ്യാപകരും സ്കൂൾ ജീവനക്കാരും ഉൾപ്പെട്ടിരുന്നു.
ഇത്തരത്തിൽ വാക്സിൻ സ്വീകരികാത്തവരാണെങ്കിൽ അവർക്ക് സ്കൂളിൽ പ്രവേശിക്കണമെങ്കിൽ ആഴ്ചയിൽ കൊവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് കാണിക്കേണ്ടി വരും. ഇതു രണ്ടും പാലിക്കവാത്തവർക്ക് സ്കൂളിൽ ജോലിക്കെത്താൻ കഴിയില്ല. സ്കൂളിൽ പ്രവേശിക്കണമെങ്കിൽ ഇഹ്തിറാസ് ആപിലെ ബാർകോഡിന് ചുറ്റും സ്വർണവർണം ഉണ്ടായിരിക്കണം.