Sat. Apr 20th, 2024
Kochin international airport not proper covid test

കൊച്ചി:

കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദുരനുഭവം പങ്കുവെച്ച് യാത്രികന്‍.  കൊവിഡ് ടെസ്റ്റ് നടത്തുന്നതിലെ വീഴ്ച ഫെയ്സ്ബുക്ക് ലെെവിലൂടെ പങ്കുവെച്ചു.

ഹാരിസ് അമീറലി എന്ന യാത്രികനാണ് ഫെയ്സ്ബുക്ക് ലെെവിലൂടെയാണ് കൊച്ചിന്‍ എയര്‍പോര്‍ട്ടിലെ വീഴ്ചകളെ കുറിച്ച് ചൂണ്ടികാട്ടിയത്. അധികാരികള്‍ കണ്ണുതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് ടെസ്റ്റിനായി മണിക്കൂറുകളോളം യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കാത്തിരുന്നാലും ടെസ്റ്റിനുള്ള സാംപിള്‍ പോലും ആരും ശേഖരിക്കാന്‍ എത്തില്ലയെന്ന് ഇദ്ദേഹം പറയുന്നു.

മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഒന്നും തന്നെ ഇതല്ല അവസ്ഥയെന്ന് അദ്ദേഹം പറയുന്നു. താന്‍ ഒരു ആന്‍ഡമാന്‍ യാത്ര ഈയടുത്ത് നടത്തിയിരുന്നു. അവിടെ ഒക്കെ കൊവിഡ് പരിശോധനവളരെ കൃത്യമായി വേഗത്തില്‍ തന്നെ നടത്തുന്നുണ്ട്. ഓരോ ഫ്ലെെറ്റിലും വന്നിറങ്ങുന്നവരെ ആര്‍ടിപിസിആര്‍ ഡീറ്റെയില്‍ഡ് ആയി ചെക്ക് ചെയ്ത് അത് സിസ്റ്റത്തില്‍ അപ്ഡേറ്റഡാണെങ്കില്‍ മാത്രമെ എയര്‍പോര്‍ട്ടിന് പുറത്ത് വിടുകയുള്ളുവെന്നും ഇദ്ദേഹം പറയുന്നു.

കൊവിഡ് ടെസ്റ്റിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൊച്ചിന്‍ ഇന്‍റര്‍ നാഷണല്‍ എയര്‍പോര്‍ട്ടലിലില്ല. പണം അടച്ച് അരണിക്കൂര്‍ കഴിഞ്ഞിട്ടും യാതോരു നടപടിയും ഇല്ല. ടെസ്റ്റ്  നടത്തുന്ന  ജീവനക്കാര്‍ തന്നെയാണ് ഇതുമായി ബന്ധപ്പെട്ട ഫോം പൂരിപ്പിക്കുന്നതും മറ്റ് കാര്യങ്ങള്‍ ചെയ്യുന്നതും. യാത്രികരോടൊക്കെ വളരെ രോഷാകുലരായാണ് ജീവനക്കാര്‍ പെരുമാറുന്നത്. അധികാരികള്‍ ഇത് കണ്ട് ഒരു പരിഹാരം ഉണ്ടാകണമെന്നാണ് ഇദ്ദേഹം അധികാരികളോട് പറയുന്നത്.

https://www.youtube.com/watch?v=Ap6itlBjPq4

By Binsha Das

Digital Journalist at Woke Malayalam