25 C
Kochi
Sunday, September 19, 2021
Home Tags Cochin International Airport

Tag: Cochin International Airport

Kochin international airport not proper covid test

കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ ഇഴഞ്ഞ് നീങ്ങി കൊവിഡ് പരിശോധന

കൊച്ചി:കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദുരനുഭവം പങ്കുവെച്ച് യാത്രികന്‍.  കൊവിഡ് ടെസ്റ്റ് നടത്തുന്നതിലെ വീഴ്ച ഫെയ്സ്ബുക്ക് ലെെവിലൂടെ പങ്കുവെച്ചു.ഹാരിസ് അമീറലി എന്ന യാത്രികനാണ് ഫെയ്സ്ബുക്ക് ലെെവിലൂടെയാണ് കൊച്ചിന്‍ എയര്‍പോര്‍ട്ടിലെ വീഴ്ചകളെ കുറിച്ച് ചൂണ്ടികാട്ടിയത്. അധികാരികള്‍ കണ്ണുതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കൊവിഡ് ടെസ്റ്റിനായി മണിക്കൂറുകളോളം യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കാത്തിരുന്നാലും ടെസ്റ്റിനുള്ള സാംപിള്‍...

വിമാനത്താവളങ്ങളിലെ റൺവേകളിൾ അടിയന്തര സുരക്ഷാ ഓഡിറ്റിങ് 

കൊച്ചി: കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ റൺവേകളിൾ അടിയന്തര സുരക്ഷാ ഓഡിറ്റിന് ഡിജിസിഎ തിരുമാനം. ഡിജിസിഎ റൺവേ അഘർഷണം, ചരിവ്, പ്രവർത്തന ഏരിയ ലൈറ്റിംഗ്, മൊത്തത്തിലുള്ള ആശയവിനിമയം, നാവിഗേഷൻ സംവിധാനങ്ങൾ മുതലായവയാണ് പരിശോധിക്കുക. തിരുവനന്തപുരത്ത് പക്ഷികൾ മൂലം ഉള്ള വെല്ലുവിളി ഗുരുതരമാണെന്ന് അധികൃതർ പറയുന്നു. തിരുവനന്തപുരത്തിനും കൊച്ചിയ്ക്കും പുറമേ മറ്റ്...

സ്വർണ്ണക്കടത്ത് കേസ്; എം ശിവശങ്കറിനെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് സെക്രട്ടറി കൂടിയായ എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. മുൻ കണ്ണൂർ കളക്ടറായ മിർ മുഹമ്മദിനെ മുഖ്യമന്ത്രിയുടെ പുതിയ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. കെഎസ്ഐടിഎല്ലിന് കീഴിലെ സ്പേസ് പാർക്കിന്റെ മാർക്കറ്റിംഗ് ലെയ്സണ്‍ ഓഫീസറായിരുന്ന സ്വപ്നയുടെ തിരുവനന്തപുരത്തെ ഫ്ളാറ്റിലെ...

സംസ്ഥാനത്ത് ആന്‍റിബോഡി പരിശോധന ആരംഭിച്ചു; ഒരു മണിക്കൂറില്‍ 200 പരിശോധന

കൊച്ചി:കൊവിഡ് സമൂഹവ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് സംസ്ഥാനത്ത് ആന്റിബോഡി പരിശോധന ആരംഭിച്ചു. വിദേശത്തു നിന്നു എത്തുന്നവർക്ക് വിമാനത്താവളങ്ങളിലാണ് ആന്റിബോഡി പരിശോധന. ഇതിനായി  കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ 16 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഒരു മണിക്കൂറിൽ 200 യാത്രക്കാരെ പരിശോധിക്കാം. ഇന്നുമാത്രം നെടുമ്പാശേരിയിൽ 23 വിമാനങ്ങളിലായി 4,320...

വിദേശത്ത് നിന്ന് കേരളത്തിലേക്ക് ഇന്നെത്തുന്നത് എഴുന്നൂറോളം പ്രവാസികൾ 

കൊച്ചി:   ദുബായ്, അ​ബു​ദാ​ബി, ബ​ഹ്റി​ന്‍, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നിന്ന് എ​ഴു​ന്നൂ​റോ​ളം മ​ല​യാ​ളി​ക​ള്‍​ ഇന്ന് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്സിന്റെ വി​മാ​ന​ങ്ങ​ളാ​ണ് പ്രവാസികളെ തിരികെയെത്തിക്കാൻ ക്രമീകരിച്ചിരിക്കുന്നത്. ഇന്നലെ ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി 496 പ്ര​വാ​സി​കൾ നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ആ​ഭ്യ​ന്ത​ര മേ​ഖ​ല​യി​ല്‍ ഇന്നലെ മാത്രം 23 സ​ര്‍​വീ​സു​ക​ള്‍ നടന്നു. ദിവസങ്ങളിൽ കൂ​ടു​ത​ല്‍ ചാ​ര്‍​ട്ടേ​ര്‍​ഡ് വി​മാ​ന​ങ്ങ​ള്‍ പ്ര​വാ​സി​ക​ളു​മാ​യി നാട്ടിലെത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെ എത്തിയ ഏഴ് പ്രവാസികള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍, ഐസൊലേഷനിലേക്ക് മാറ്റി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ എത്തിയ പ്രവാസികളിൽ ഏഴ്പേര്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.  അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ ആറ് പേർക്കും ദോഹയിൽ നിന്ന് കരിപ്പൂരിലെത്തിയ ഒരാൾക്കുമാണ് രോഗലക്ഷണം കണ്ടെത്തിയത്. കൊച്ചിയിലെത്തിയവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും കരിപ്പൂരിലെത്തിയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുമാണ് മാറ്റിയത്. ഇന്നലെ രാത്രി 175...

റിയാലിറ്റി ഷോ താരത്തിന് സ്വീകരണമൊരുക്കിയ സംഭവത്തിൽ 13 പേർ അറസ്റ്റിലായി  

കൊച്ചി:കോവിഡ് പശ്ചാത്തലത്തിൽ കൂട്ടം കൂടാൻ പാടില്ലെന്ന സർക്കാർ നിർദ്ദേശം അവഗണിച്ച് റിയാലിറ്റി ഷോ മത്സരാർത്ഥി രജിത് കുമാറിന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയ സംഭവത്തിൽ  അറസ്റ്റിലായവരുടെ എണ്ണം 13 ആയി. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. കേസെടുത്തിട്ടുള്ള 75 പേരിൽ അമ്പതോളം പേരെ തിരിച്ചറിഞ്ഞതായി പോലീസ്...

ടെലിവിഷൻ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്കെതിരെ കേസ് 

കൊച്ചി: ടെലിവിഷൻ റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായ മത്സരാർത്ഥി രജിത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുൻപിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്. കൊറോണ പശ്ചാത്തലത്തിൽ  ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചതിനാണ് നടപടി. പേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാലറിയാവുന്ന 75 പേർക്കെതിരെയുമാണ് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന്‍റെ നിര്‍ദ്ദേശപ്രകാരം...

ഇറ്റലിയിൽ നിന്നെത്തിയ ആദ്യസംഘത്തെ ആരോഗ്യവകുപ്പ് വീടുകളില്‍ എത്തിക്കും

കൊച്ചി: ഇറ്റലിയിൽ കുടിങ്ങിയ പതിമൂന്ന് പേരെ ദുബായ് വഴിയുള്ള എമിറേറ്റ്‍സ് വിമാനത്തിൽ നാട്ടിലെത്തിച്ചു. വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുന്നതിനായി ആരോഗ്യവകുപ്പ് ഇവരെ വീടുകളിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. കണ്ണൂരിൽ കോവിഡ് രോഗം സ്ഥിരീകരിച്ചയാളോടൊപ്പം ദുബായിലെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന ഏഴുപേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

ഇറ്റലിയിൽ നിന്ന് 42 മലയാളികൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി 

കൊച്ചി: ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കോവിഡ് 19 മരണം സ്ഥിതീകരിച്ച ഇറ്റലിയിൽ നിന്ന് 42 മലയാളികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇറ്റലിയിൽ നിന്ന് എത്തുന്നവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷനിൽ വയ്ക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.