Sat. Apr 20th, 2024

കൊച്ചി:

സെക്കൻഡ് ഷോ അനുവദിക്കാതെ തിയേറ്ററുകളിൽ പുതിയ റിലീസ് വേണ്ടെന്ന നിലപാടില്‍ ഫിലിം ചേംബറും ഉടമകളും നിർമാതാക്കളും. സെക്കൻഡ് ഷോ അനുവദിക്കുന്ന കാര്യത്തിൽ സർക്കാരിൽനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും അടച്ചു പൂട്ടേണ്ട സാഹചര്യമാണെന്നും ഇവര്‍ പറഞ്ഞു.

മാർച്ച്‌ വരെ അനുവദിച്ച വിനോദ നികുതി ഇളവ് തുടരണമെന്നും തിയേറ്റർ ഉടമകൾ ആവശ്യപ്പെടുന്നുണ്ട്. ഇന്ന് കൊച്ചിയിൽ  യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനങ്ങളെടുക്കുമെന്നാണ് വിവിധ സംഘടനകളുടെ നിലപാട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ ഇത്തരം കാര്യങ്ങളിൽ ചർച്ച നടത്താൻ സാധ്യത കുറവാണ്.

ഒരു തരത്തിലും തിയേറ്റർ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നാണ് ഉടമകൾ പറയുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ സിനിമ റിലീസുകള്‍ കൂട്ടത്തോടെ മാറ്റിവെയ്ക്കുകയാണ്.

https://www.youtube.com/watch?v=dMgTkFORI8s

By Binsha Das

Digital Journalist at Woke Malayalam