Thu. Apr 25th, 2024
Expressing Views Different From Government is Not Sedition says top court

 

ഡൽഹി:

സർക്കാരിന്റെ തീരുമാനങ്ങളിൽ എതിർപ്പ് രേഖപ്പെടുന്നവർ രാജ്യദ്രോഹികൾ ആകുന്നില്ലെന്ന് സുപ്രീംകോടതി. ജമ്മു കശ്മീർ എംപി ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരായ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ പ്രസ്താവന. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് 370-ാം വകുപ്പ് റദ്ധാക്കിയതിന് പിന്നാലെ ഫാറൂഖ് അബ്ദുള്ള ഇന്ത്യയ്‌ക്കെതിരെ ചൈനയുടെയും പാകിസ്ഥാന്റെയും സഹായം തേടി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരായ ഹർജി നൽകിയ Farooq Abdullahപരാതിക്കാർക്ക് കോടതി 50,000 രൂപ പിഴ ചുമത്തി. ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിൽ പ്രത്യേക പദവി അവസാനിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ എതിർത്തുകൊണ്ട് ദേശീയ കോൺഫറൻസ് നേതാവിന്റെ അഭിപ്രായത്തെ അപേക്ഷകരായ രജത് ശർമയും നെഹ്‌ ശ്രീവാസ്തവയും എതിർത്തിരുന്നു.

ഫാറൂഖ് അബ്ദുള്ള ദേശീയ വിരുദ്ധനാണെന്നും അദ്ദേഹത്തെ എംപിയായി തുടരാൻ അനുവദിച്ചാൽ അത് രാജ്യത്തിന്റെ ഐക്യത്തിന് വിരുദ്ധമായിരിക്കും ഇത് ഇന്ത്യയിൽ ദേശീയ വിരുദ്ധ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്നതിന് തുല്യമാണെന്നും ആയിരുന്നു വാദം.

https://www.youtube.com/watch?v=uVqXrtNtmfw

By Athira Sreekumar

Digital Journalist at Woke Malayalam