28 C
Kochi
Friday, October 22, 2021
Home Tags Article 370

Tag: Article 370

Lost Mom found after10 years; Takes back home

കൈവിട്ടു പോയ അമ്മയെ 10 വര്‍ഷത്തിന് ശേഷം കണ്ടെത്തി; വീട്ടിലേക്ക് കൈപിടിച്ച് മക്കള്‍

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 കൈവിട്ടു പോയ അമ്മയെ 10 വര്‍ഷത്തിന് ശേഷം കണ്ടെത്തി; വീട്ടിലേക്ക് കൈപിടിച്ച് മക്കള്‍2 ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണം -സുപ്രീം കോടതി3 വാക്‌സീന്‍ ഇടവേള നീട്ടുന്നത് വൈറസ് വകഭേദം വ്യാപിക്കാന്‍ ഇടയാക്കും: ഡോ. ഫൗചി4 പാവറട്ടിയിലെ...
Expressing Views Different From Government is Not Sedition says top court

സർക്കാരുമായുള്ള വിയോജിപ്പ് രാജ്യദ്രോഹമാകില്ലെന്ന് സുപ്രീംകോടതി

 ഡൽഹി:സർക്കാരിന്റെ തീരുമാനങ്ങളിൽ എതിർപ്പ് രേഖപ്പെടുന്നവർ രാജ്യദ്രോഹികൾ ആകുന്നില്ലെന്ന് സുപ്രീംകോടതി. ജമ്മു കശ്മീർ എംപി ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരായ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ പ്രസ്താവന. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് 370-ാം വകുപ്പ് റദ്ധാക്കിയതിന് പിന്നാലെ ഫാറൂഖ് അബ്ദുള്ള ഇന്ത്യയ്‌ക്കെതിരെ ചൈനയുടെയും പാകിസ്ഥാന്റെയും സഹായം തേടി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.ഫാറൂഖ്...

കശ്മീര്‍ ജനതയെ രണ്ടാം തരം പൗരന്മാരായ അടിമകളായാണ് കേന്ദ്രം കാണുന്നത്: ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ:ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ നടപടി ജമ്മു കശ്മീര്‍ ജനത അംഗീകരിച്ചുവെന്ന ബിജെപിയുടെ അവകാശവാദം അസംബന്ധമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. കശ്മീര്‍ ജനതയെ രണ്ടാം തരം പൗരന്മാരായ അടിമകളായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ജനങ്ങള്‍ ചൈനീസ് ഭരണം ആഗ്രഹിക്കുന്നുവെന്നും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനായ ഫാറൂഖ് അബ്ദുള്ള പരാമർശിച്ചു. ദി വയറിന് നല്‍കിയ...

രണ്ടുദിവസത്തേക്ക്​ കശ്​മീരില്‍ കര്‍ഫ്യൂ ഏർപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്​മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്​ നാളേക്ക് ഒരു വര്‍ഷം തികയുകയാണ്. ഇതിന്‍റെ ഭാഗമായി ​കശ്​മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് ശ്രീനഗര്‍ ജില്ല മജിസ്​ട്രേറ്റ്​​ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്​. കശ്​മീര്‍ താഴ്​വര മുഴുവന്‍ കര്‍ഫ്യൂ ബാധകമാകും. കൊവിഡ്​ 19നെ തുടര്‍ന്നുള്ള അവശ്യ സര്‍വിസുകള്‍ക്ക് മാത്രം അനുമതി നല്‍കും....

മെഹ്ബൂബ മുഫ്തിയുടെ തടങ്കൽ കാലയളവ് നീട്ടിയതിനെതിരെ രാഹുൽ ഗാന്ധി

ഡൽഹി:ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ തടങ്കലിൽ നിന്ന് മോചിപ്പിക്കാത്തതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ്സ് എംപി രാഹുൽ ഗാന്ധി. കേന്ദ്രസർക്കാർ രാഷ്ട്രീയ നേതാക്കളെ അനധികൃതമായി തടവിലാക്കിയതിലൂടെ ഇന്ത്യയുടെ ജനാധിപത്യത്തിന് ക്ഷതമേറ്റെന്നും മെഹബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കശ്മീർ ഭരണകൂടം മുഫ്തിയുടെ...

മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ മൂന്ന് മാസം കൂടി നീട്ടി

ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ തടങ്കലിലായ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി മൂന്ന് മാസത്തേക്കു കൂടി നീട്ടി. പൊതുസുരക്ഷാ നിയമപ്രകാരമാണ് വീട്ടു തടങ്കലിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചുമുതലാണ് ജമ്മുകശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ മെഹബൂബ...

ജമ്മുകാശ്മീരിലെ 4 ജി സേവനം എന്തുകൊണ്ട് പുനഃസ്ഥാപിക്കുന്നില്ല: സുപ്രീംകോടതി

ശ്രീനഗർ:ജമ്മുകശ്മീരിൽ 4 ജി സേവന പുനഃസ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന  കോടതി വിധി നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് ഒരാഴ്ചക്കുള്ളിൽ അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്  സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.  കോടതി വിധി നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നിര്‍ദ്ദേശം.  ജമ്മുകശ്മീരിൽ 4 ജി ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുന്നത് പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ...

ഐക്യരാഷ്ട്ര സഭയിൽ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ

ജനീവ: ജമ്മു കശ്മീരില്‍ ആർട്ടിക്കിൾ 370 റദ്ധാക്കിയതിനെ തുടർന്നുണ്ടായ സംഭവങ്ങള്‍ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലില്‍ ഉന്നയിച്ച പാകിസ്താനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് ഇന്ത്യ. ഒരു അന്താരാഷ്ട്ര വേദിയെ ദുരുപയോഗിക്കുന്ന നടപടിയാണ് പാകിസ്താന്റേതെന്ന് ഇന്ത്യയുടെ പെര്‍മനന്റ് മിഷന്‍ സെക്രട്ടറി സെന്തില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. മറ്റുള്ളവര്‍ക്ക് ആവശ്യപ്പെടാതെ ഉപദേശങ്ങള്‍ കൊടുക്കുന്നതിനു മുന്‍പ് സ്വന്തം രാജ്യത്തെ ഗുരുതരമായ...

മെഹബൂബ മുഫ്തിയുടെ വീട്ട് തടങ്കൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ധാക്കിയതിന് പിന്നാലെ പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലില്‍ കഴിയുന്ന ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയുടെ വീട്ടു തടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മുഹമ്മദ് സാഗര്‍, പിഡിപി നേതാവ് സര്‍താജ് മദനി എന്നിവരുടെ തടങ്കൽ കാലാവധിയും നീട്ടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചു മുതല്‍ ഇവർ...

ജമ്മു കാശ്മീരിൽ 4ജി സേവനം പുനഃസ്ഥാപിക്കാനാവില്ലെന്ന് കേന്ദ്രം

ഡൽഹി: ജമ്മു കശ്മീരിലെ  4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കാനാവില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഇന്റർനെറ്റ് സേവനം തീവ്രവാദികൾ ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. എന്നാൽ,  ദുരുപയോഗം ചെയ്യപ്പെടുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാരിന് സാധിക്കുമെന്നും ഇന്റർനെറ്റ് നിരോധനം ജിവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹർജിക്കാർ വാദിച്ചു. വീഡിയോ കോൺഫറൻസിങ് വഴി...