32 C
Kochi
Friday, February 21, 2020
Home Tags Supreme Court

Tag: Supreme Court

വിമാനത്താവളത്തിന്റെ നടത്തിപ്പ്‌ സംബന്ധിച്ച്  സംസ്ഥാന സർക്കാർ നൽകിയ ഹർജി അടുത്ത ആഴ്‌ച പരിഗണിക്കും

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ്‌ അദാനി ഗ്രൂപ്പിന്‌ നൽകിയ നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജി ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അടുത്ത ആഴ്ച പരിഗണിക്കും. ഈ തീരുമാനം പൊതുതാല്‍പ്പര്യത്തിന്‌ എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കവിഷയമായതിനാലാണ് സുപ്രീംകോടതിയെ...

വൈദ്യസഹായം തേടി നിർഭയ കേസ് പ്രതി വീണ്ടും കോടതിയിൽ 

ന്യൂഡൽഹി: നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ  വൈദ്യസഹായം തേടി കോടതിയെ സമീപിച്ചു. തിഹാര്‍ ജയിലില്‍വെച്ച്‌ തല ചുമരിലിടിപ്പിച്ച്‌ പരിക്കേറ്റതിനാല്‍ എത്രയുംപെട്ടെന്ന് വൈദ്യസഹായം നല്‍കണമെന്നാണ് ആവശ്യം.വിനയ് ശര്‍മയ്ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഇയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇയാൾക്ക് സ്വന്തം അമ്മയെ പോലും ഇപ്പോള്‍ തിരിച്ചറിയാനാകുന്നില്ലെന്നും അഭിഭാഷകൻ അറിയിച്ചു.  കേസില്‍...

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക വിഷയത്തിൽ ഇലക്ഷൻ കമ്മീഷൻ സുപ്രീം കോടതിയിൽ

ദില്ലി:തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക വിഷയത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ ഹർജി നൽകി. 2015ലെ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്നും വോട്ടർ പട്ടിക അടക്കമുള്ള പ്രവർത്തനങ്ങളിൽ കോടതിയുടേതാണെങ്കിലും ഇടപെടൽ അംഗീകരിക്കാനാവില്ലെന്നും ഇലക്ഷൻ കമ്മീഷൻ ഹർജിയിൽ...

ഷഹീൻബാഗ് സമരക്കാരുമായി ഇന്നും മധ്യസ്ഥ സംഘം ചർച്ച തുടരും

ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന ഷഹീൻ ബാഗിലെ സമരക്കാരുമായി സുപ്രീം കോടതി നിയമിച്ച മധ്യസ്ഥ സംഘം ഇന്നും ചർച്ച തുടരും. ബുധനാഴ്ച നടന്ന യോഗത്തിൽ സമരവേദി മാറ്റില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ച് നിന്നതോടെയാണ് ഇന്നും ചർച്ച നടത്തുന്നത്. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥരായ സഞ്ജയ് ഹെഗ്‍ഡെയും സാധനാ രാമചന്ദ്രനുമാണ് ഷഹിൻബാഗിലെ...

ശബരിമല വിശാലബഞ്ച് വാദം ഇന്ന് നടക്കില്ല

ദില്ലി: ശബരിമല ഹർജികൾ പരിഗണിക്കുന്ന വിശാലബഞ്ചിലെ ഒരു ജഡ്ജിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ഇന്നത്തെ  വാദം മാറ്റി വച്ചതായി സുപ്രീംകോടതി റജിസ്ട്രാർ അറിയിച്ചു. മതാചാരങ്ങളിൽ കോടതി ഇടപെടരുത് എന്ന് ആവശ്യപ്പെടുന്നവരുടെ വാദമാണ് ആദ്യം കേൾക്കേണ്ടത്. വിശാല ബെഞ്ചിന്‍റെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ഹർജികൾ ഓരോന്നായി തീർപ്പാക്കുക.

വോട്ടർ പട്ടിക; തടസ്സ ഹർജിയുമായി മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ

ദില്ലി:   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സംസ്ഥാനത്ത് ഈ വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ തടസ്സഹർജി നൽകി. 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിക്കാൻ ഇരിക്കെയാണ് മുസ്ലിം ലീഗിന്റെ ഈ...

വനിതകൾക്ക് കരസേനയില്‍ സുപ്രധാന പദവികളാകമെന്ന് സുപ്രീംകോടതി

ദില്ലി: കരസേനയിൽ  ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ലിംഗവിവേചനം പാടില്ലെന്ന് ചൂണ്ടിക്കാട്ടി വനിതകൾക്കും സുപ്രധാന പദവികളാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിലവില്‍ സേനാ വിഭാഗങ്ങളിൽ ഉള്ള ലിംഗവിവേചനത്തിന് അവസാനം ഉണ്ടാകണമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. യുദ്ധ തടവുകാരാകുന്നത് ഒഴിവാക്കാനാണ് വനിത ഓഫീസർമാരെ കമാണ്ടർ പോസ്റ്റുകളിൽ നിയമിക്കാത്തത് എന്ന കേന്ദ്ര...

ഷഹീൻബാഗ് പ്രതിഷേധത്തിന് ഇന്ന് നിർണായക വിധി

ദില്ലി: പൗരത്വ നിയമത്തിനെതിരെ ദില്ലിയിലെ ഷഹീൻബാഗിൽ നടക്കുന്ന സമരത്തിനെതിരെ ബിജെപി നേതാവ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സമരം ഗതാഗത തടസം സൃഷ്ടിക്കുന്നുവെന്ന് കാട്ടി നൽകിയ ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മറുപടി നൽകും.  അനിശ്ചിത കാലത്തേക്ക് പൊതുവഴി അടച്ചിടാനാവില്ലെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. കോടതി നിര്‍ദ്ദേശിച്ചാല്‍...

ശബരിമല വിഷയത്തിൽ വിശാല ബെഞ്ചിലെ വാദം ഇന്ന് മുതൽ ആരംഭിക്കും

ദില്ലി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിശാല ബെഞ്ചിലെ വാദം ഇന്ന് ആരംഭിക്കും.  ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. ശബരിമല പുനപരിശോധന ഹർജികൾ പരിഗണിച്ച അഞ്ച് അംഗ ബെഞ്ച് ഏഴ് ചോദ്യങ്ങളാണ് വിശാലബെഞ്ചിന് വിട്ടിരിക്കുന്നത്. മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട  ഭരണഘടന...

ടെലികോം കമ്പനികൾ നൽകാനുള്ള കുടിശ്ശിക ഇന്ന് അര്‍ധരാത്രിയ്ക്ക് അകം അടയ്ക്കണമെന്ന് ഉത്തരവ് 

കേന്ദ്രസര്‍ക്കാരിന് രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ നല്‍കാനുള്ള തൊണ്ണൂറ്റി രണ്ടായിരം കോടി രൂപയുടെ കുടിശ്ശിക ഇന്ന് അര്‍ധരാത്രി 11.59-നകം തീര്‍ക്കണമെന്ന് കേന്ദ്ര ടെലികോം വകുപ്പ് ഉത്തരവിട്ടു. വിഷയത്തിൽ സുപ്രീം കോടതി ഇന്ന് രാവിലെ അതിരൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ നടപടിയെന്ന് ന്യൂസ് ഏജൻസിയായ പിടിഐ റിപ്പോർട്ട്...