Tue. Apr 23rd, 2024
Kollam native Shaji arrested in Mumbai for elephant trafficking

 

മുംബൈ:

ഇരുന്നൂറോളം ആനകളെ വ്യാജ രേഖകൾ ഉപയോഗിച്ച് കടത്തിയ കൊല്ലം സ്വദേശി മുംബൈയിൽ പിടിയിൽ. കൊല്ലം സ്വദേശിയായ പുത്തൻകുളം ഷാജി എന്നയാളാണ് ഞായറാഴ്ച മുംബൈയിലെ ഥാനെ ജില്ലയിൽ നവി മുംബൈ പോലീസിന്റെ അറസ്റ്റിലായത്. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ആന വളർത്ത് കേന്ദ്രത്തിന്റെ ഉടമയായ ഷാജി ആറുമാസത്തോളമായി ഒളിവിലായിരുന്നു.

കേരള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അറിയിപ്പിനെ തുടർന്ന് നവി മുംബൈ പോലീസ് സംഘം പ്രതി വി ഷാജിയെ ഖോപാർഖൈറൻ പ്രദേശത്ത് നിന്ന് ഫെബ്രുവരി 24 ന് പിടികൂടിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രവീൺ പാട്ടീൽ പറഞ്ഞു. ഷാജിയെ അറസ്റ്റുചെയ്ത നവി മുംബൈയിലെ വെസ്റ്റേൺ റീജിയണിലെ വൈൽഡ്‌ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ കേരളത്തിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇയാളെ കൈമാറി.

അസം, ബീഹാർ, ആൻഡമാൻ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് 200 ഓളം ആനകളെ എങ്ങനെയാണ് കടത്തിയതെന്ന് വ്യക്തമാക്കി ഷാജി ചെയ്ത ഒരു വീഡിയോ 2020 ഒക്ടോബറിൽ വൈറലായിരുന്നു. ഈ വീഡിയോ പുറത്തുവന്ന ശേഷം കേരള വനംവകുപ്പ് അന്വേഷണം നടത്തി. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 15 ആനകളുടെ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തി കസ്റ്റഡിയിലെടുത്തു.

https://www.youtube.com/watch?v=tnrNjsjlN2U

By Athira Sreekumar

Digital Journalist at Woke Malayalam