ചന്ദ്രനിലേക്ക് പോകാൻ എട്ട് പേർക്ക് ഫ്രീ ടിക്കറ്റുമായി ഒരു ശതകോടീശ്വരൻ

ഫ്രീയായി ചന്ദ്രനിലേക്ക് ഒരു ടൂറിന് ക്ഷണിച്ച് ജാപ്പനീസ് ശതകോടീശ്വരൻ. തനിക്കൊപ്പം എട്ടുപേരുടെ ടിക്കറ്റും എടുത്ത് 2023ഓടെ ചന്ദ്രനിലേക്ക് പോകാൻ കാത്തിരിക്കുകയാണ് യുസാകു മീസാവ.

0
32
Reading Time: < 1 minute

 

ചന്ദ്രനിലേക്ക് പോകാൻ തനിക്കൊപ്പം എട്ട് പേരുടെ ടിക്കറ്റുമെടുത്ത് കാത്തിരിക്കുകയാണ് ഒരു ജാപ്പനീസ് ശതകോടീശ്വരൻ. എലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്സ് വിമാനത്തിൽ ചന്ദ്രനുചുറ്റും ഒരു യാത്രയ്ക്കായിട്ടാണ് ടിക്കറ്റുകൾ ആദ്യമേ യുസാകു മീസാവ കരസ്ഥമാക്കിയത്.

ചന്ദ്രനിലേക്കുളള യാത്ര തീരുമാനിച്ചിരിക്കുന്നത് 2023മാത്രമാണ്. അതിനുള്ളിൽ ഇനി തനിക്കൊപ്പം യാത്ര ചെയ്യാനുള്ള ആളുകളെ കണ്ടെത്താനുള്ള നീക്കത്തിലാണ് യുസാകു. എല്ലാത്തരം പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും തനിക്കൊപ്പമുള്ള യാത്രയിൽ ഉണ്ടാവണമെന്നാണ് യുസാകു മീസാവ ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ ചാന്ദ്രയാത്രയ്ക്ക് താത്പര്യമുണ്ടെങ്കിൽ മടിച്ച് നിൽക്കേണ്ടതില്ലെന്ന സന്ദേശവും അദ്ദേഹം നൽകുന്നുണ്ട്.

ട്വിറ്ററിലൂടെയാണ് യാത്രയെ കുറിച്ചുള്ള ഈ വിവരങ്ങൾ ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. യാത്രയുടെ ചിലവുകൾ എല്ലാം താൻ വഹിക്കുമെന്നും അതിനാൽ തീർത്തും സൗജന്യമായി പറക്കാമെന്നും അദ്ദേഹം ഉറപ്പുനൽകുന്നുണ്ട്. 

Advertisement