31 C
Kochi
Friday, September 17, 2021

Daily Archives: 24th February 2021

ഇന്ത്യയിൽ ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുടെ പ്രവർത്തനം നാളെ മുതൽ അവസാനിക്കുമോ?
മെൽബൺ:ഫെയ്സ്ബുക്കും ഓസ്ട്രേലിയയും വീണ്ടും ചങ്ങാതിമാരായി. സർക്കാരുമായി ധാരണയിലെത്തിയതിനെത്തുടർന്നു വാർത്തകൾ പങ്കിടുന്നതു ഫെയ്സ്ബുക് പുനരാരംഭിച്ചു. വാർത്തകൾക്കു മാധ്യമസ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണമെന്ന നിയമം സർക്കാർ തയാറാക്കിയതോടെയാണു ഫെയ്സ്ബുക് കഴിഞ്ഞയാഴ്ച മുതൽ വാർത്തകൾ ഷെയർ ചെയ്യുന്നതു നിർത്തിവച്ചത്.ഇതെത്തുടർന്ന് ഓസ്ട്രേലിയൻ സർക്കാരിന്റെ അറിയിപ്പുകളും കോവിഡ് മുന്നറിയിപ്പുകളും വരെ ഫെയ്സ്ബുക്കിൽനിന്ന് അപ്രത്യക്ഷമായി. ഓരോ മാധ്യമസ്ഥാപനവുമായി കരാർ ഉണ്ടാക്കാമെന്നാണു ഫെയ്സ്ബുക് സമ്മതിച്ചിട്ടുള്ളത്. സർക്കാർ ചില ഭേദഗതികൾക്കു തയാറായിട്ടുണ്ടെന്നും ഫെയ്സ്ബുക് വ്യക്തമാക്കി.വാർത്തകൾ പങ്കിടുന്നതിനു മാധ്യമസ്ഥാപനങ്ങൾക്കു സമൂഹമാധ്യമങ്ങൾ പണം...
തിരുവനന്തപുരം:ആഴക്കടൽ മത്സ്യബന്ധന വിവാദവും പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരവും കത്തിനിൽക്കുന്നതിനിടെ ഇന്ന് മന്ത്രിസഭാ യോഗം ചേരുന്നു. ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ട ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ എംഡി എന്‍ പ്രശാന്തിനെതിരെ നടപടി വന്നേക്കും. കായിക താരങ്ങൾക്ക് ജോലി, ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികക്കാരുടെ സമരം തീർക്കാനുള്ള ഫോർമുല എന്നിവയിലും മന്ത്രിസഭ തീരുമാനമെടുക്കും.നിയമനം ആവശ്യപ്പെട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ നിരാഹാരസമരം സെക്രട്ടേറിയറ്റ് നടയില്‍ തുടരുകയാണ്. ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ സമരത്തിനാധാരമായ ആവശ്യങ്ങളില്‍മേല്‍ തീരുമാനമുണ്ടാകുമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ...
ജോർദാൻ:വാക്സിൻ വിതരണത്തിൻ്റെ കാര്യത്തിൽ ഏതൊരു രാജ്യവും മുൻഗണന നൽകുക സ്വാഭാവികമായും സ്വന്തം രാജ്യത്തെ പൗരന്മാർക്ക് തന്നെയായിരിക്കും. എന്നാൽ, അങ്ങനെ എളുപ്പത്തിൽ അവഗണിക്കാൻ സാധിക്കാത്തത്ര അഭയാർഥികളുടെ സാന്നിധ്യമുള്ള രാജ്യങ്ങളാകുമ്പോഴോ? ആരെ ആദ്യം വാക്സിൻ നൽകി കൊവിഡിൽ നിന്ന് രക്ഷിക്കും? ഇക്കാര്യത്തിൽ സമ്പത്തും സൗകര്യങ്ങളും ഏറെയുള്ള മറ്റു പല യൂറോപ്യൻ അമേരിക്കൻ രാജ്യങ്ങൾക്കും ഒരു മാതൃകയാവുകയാണ് മധ്യപൂർവേഷ്യ ജോർദാൻ എന്ന കുഞ്ഞുരാജ്യം.ജോർദാൻ ഗവൺമെന്റിന് തങ്ങളുടെ രാജ്യത്തെ ഒരു കോടിയോളം വരുന്ന സ്വന്തം...
ബെംഗളൂരു:കേരള, മഹാരാഷ്ട്ര അതിർത്തികളിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന മാത്രമാണു നിർബന്ധമാക്കിയതെന്നും യാത്രാവിലക്ക് ഇല്ലെന്നും കർണാടക ആരോഗ്യമന്ത്രി ഡോ കെ സുധാകർ അറിയിച്ചു. കേരളത്തിൽ നിന്നുള്ളവരെ കർണാടക അതിർത്തിയിൽ തടയുന്നത് ഒഴിവാക്കാൻ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചിതിനെ തുടർന്നാണു വിശദീകരണം. കർണാടകയിലേക്കുള്ള സഞ്ചാരികൾക്കോ വാഹന നീക്കത്തിനോ വിലക്കില്ല.പകരം 72 മണിക്കൂറിനിടെ നടത്തിയ ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ‌് ഫലം ഹാജരാക്കിയാൽ...
കോട്ടയം:നിയമസഭാ തിരഞ്ഞെടുപ്പിൽ  പന്ത്രണ്ട് സീറ്റ് വേണമെന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം തള്ളി കോണ്‍ഗ്രസ്. പരമാവധി ഒൻപത് സീറ്റേ നല്‍കാനാകൂ എന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പിജെ ജോസഫിനെ അറിയിച്ചു. ജോസഫ് വിഭാഗവും കോണ്‍ഗ്രസും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച നാളെയും തിരുവനന്തപുരത്ത് നടക്കും2016 ല്‍ സംയുക്ത കേരളാ കോണ്‍ഗ്രസ് യുഡിഎഫില്‍ മത്സരിച്ചത് 15 സീറ്റിലാണ്. അതില്‍ ആലത്തൂര്‍, തളിപ്പറമ്പ് സീറ്റുകളും മാണി സി കാപ്പനായി പാലയും വിട്ടു കൊടുക്കാൻ...
കുവൈറ്റ് സിറ്റി:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുവൈറ്റ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇന്നു മുതല്‍ റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. അതേസമയം തത്കാലം കർഫ്യൂ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.കുവൈറ്റിൽ റസ്റ്റോറൻറുകളിൽ ഇരുന്ന് കഴിക്കാനുള്ള അനുമതി മന്ത്രിസഭായോഗം റദ്ദാക്കി. ഇന്നു മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വരും. ഷോപ്പിങ് മാളുകൾക്കുള്ളിലെ റസ്റ്റോറൻറുകൾക്കും കഫെകൾക്കും ഉത്തരവ് ബാധകമാണ്. നിലവിൽ രാത്രി എട്ടുമുതൽ പുലർച്ച അഞ്ചുവരെ മാത്രമാണ് ഇരുന്ന് കഴിക്കാൻ വിലക്കുണ്ടായിരുന്നത്.കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ്...
ന്യൂദല്‍ഹി:കര്‍ഷകസമരം പുതിയ വഴിത്തിരിവിലേക്ക്. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ എത്രയും പെട്ടെന്ന് പിന്‍വലിച്ചില്ലെങ്കില്‍ അടുത്തഘട്ടം പാര്‍ലമെന്റ് ഘരാവോ ആയിരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. രാജസ്ഥാനിലെ ശികാറില്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തിനിടെയായിരുന്നു ടികായത്തിന്റെ പരാമര്‍ശം.കര്‍ഷകര്‍ എപ്പോഴും സജ്ജരായിരിക്കണമെന്നും ഏത് നിമിഷവും ദല്‍ഹി മാര്‍ച്ച് ആഹ്വാനം ചെയ്യുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത്തവണ പാര്‍ലമെന്റ് ഘരാവോയാണ് ആഹ്വാനം ചെയ്യേണ്ടത്. ഉടന്‍ തന്നെ ദല്‍ഹിയിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് ചെയ്യും. ഇത്തവണ നാല്...
അഹമ്മദാബാദ്:ഗുജറാത്തിലെ 6 കോർപറേഷനുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ  ബിജെപിക്കു വൻവിജയം.  576ൽ  449 സീറ്റിലും ബിജെപി വിജയിച്ചു. കോൺഗ്രസിനു 44 സീറ്റുകൾ മാത്രം. ആദ്യമായി മത്സരിച്ച ആംആദ്മി പാർട്ടി സൂറത്തിൽ 19 സീറ്റു നേടി. ഇവിടെ കോൺഗ്രസിന് ഒരു സീറ്റ് പോലുമില്ല.ജാംനഗറിൽ 3 സീറ്റ് ബിഎസ്പി നേടി. അഹമ്മദാബാദ് (192 സീറ്റ്), രാജ്കോട്ട് (72), ജാംനഗർ (64) ഭാവ്നഗർ (52) വഡോദര (76) സൂറത്ത് (120) എന്നീ മുനിസിപ്പൽ കോർപറേഷനുകളിലാണു തിരഞ്ഞെടുപ്പ്...
തിരുവനന്തപുരം:സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ആശ്വാസവും പ്രത്യാശയും പകർന്ന് രാഹുൽ ഗാന്ധിയുടെ സന്ദർശനം. ഉദ്യോഗാർത്ഥി സമരങ്ങളെ അവഗണിക്കുന്ന മുഖ്യമന്ത്രിയെയും സർക്കാരിനെയും ശംഖുമുഖത്തെ ഐശ്വര്യ കേരളയാത്ര സമാപന സമ്മേളനത്തിൽ രൂക്ഷമായി വിമർശിച്ച രാഹുൽ അവിടെ നിന്നാണു നേരെ സമരവേദിയിലേക്ക് എത്തിയത്. എല്ലാ സമരപ്പന്തലുകളിലും എത്തി ഉദ്യോഗാർത്ഥികളോടു വിവരങ്ങൾ ചോദിച്ചറിഞ്ഞ രാഹുൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന ഉറപ്പും നൽകി.