31 C
Kochi
Friday, September 17, 2021

Daily Archives: 20th February 2021

ന്യൂയോർക്ക്:മുസ്‌ലിങ്ങള്‍ക്കെതിരെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ആസൂത്രിതമായി വിവേചനം കാണിച്ചിട്ടുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട്.മുസ്‌ലിങ്ങളോട് വിവേചനം കാണിക്കുന്നതിന് പുറമെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ദ്രോഹിക്കാന്‍ നിയമങ്ങളും നയങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നു.ഭരണകക്ഷിയായ ബിജെപി പൊലീസ്, കോടതികള്‍ പോലുള്ള സ്വതന്ത്ര സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറി, മതന്യൂനപക്ഷളെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ആക്രമിക്കാനും ദേശീയവാദ ഗ്രൂപ്പുകളെ പ്രാപ്തരാക്കുന്നുണ്ടെന്നും പറയുന്നു.വർഗ്ഗീയതയ്ക്ക് രാഷ്ട്രീയ പിന്തുണയും സംരക്ഷണവും നല്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ എച്ച്ആർഡബ്ല്യു സൗത്ത് ഏഷ്യ ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി വ്യക്തമാക്കി.ഡൽഹി...
അമിതാഭ് ബച്ചൻ്റെ പുതിയ സിനിമയുടെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. 'ജുണ്ഡ്' എന്ന സിനിമയുടെ റിലീസ് ആണ് പ്രഖ്യാപിച്ചത്. അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാഗരാജ് മഞ്‍ജുളെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിൻ്റെ ഫോട്ടോയും അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്.ചിത്രത്തില്‍ മികച്ച കഥാപാത്രമാണ് അമിതാഭ് ബച്ചന്റേത്.വിജയ് ബർസെ എന്ന ഫുട്‍ബോള്‍ പരിശീലകൻ്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്.തെരുവ് കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന ആളാണ് വിജയ് ബര്‍സെ.നിരൂപകരും...
ജി​ദ്ദ:കൊവിഡ് പ്രതിരോധത്തിനുള്ള ബ്രിട്ടൻ്റെ ആസ്ട്രാസെനക വാ​ക്​​സി​ൻ സൗ​ദി അ​റേ​ബ്യ​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ഫു​ഡ്​ ആ​ൻ​ഡ്​​ ഡ്ര​​ഗ്​ അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കി. ഓ​ക്​​സ്​​ഫ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ​വാക്സിൻ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. വാ​ക്​​സി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും ഇ​റ​ക്കു​മ​തി​ക്കും അം​ഗീ​കാ​ര​ത്തി​നും ന​ൽ​കി​യ ഡേ​റ്റ​യു​ടെ അടിസ്ഥാനത്തിലാണിത്.വാ​ക്​​സി​നു​ക​ളു​ടെ ഉ​പ​യോ​ഗം അം​ഗീ​ക​രി​ക്കു​ന്ന​തി​ന്​ ശാ​സ്​​ത്രീ​യ​ സംവി​ധാ​ന​മ​നു​സ​രി​ച്ചാ​ണ്​​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന്​ അ​തോ​റി​റ്റി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ലൂ​ടെ​യും പഠനങ്ങളിലൂടെയും വാ​ക്​​സി​നു​ക​ളു​ടെ സു​ര​ക്ഷ, ഫ​ല​പ്രാ​പ്​​തി, ഗുണനിലവാരം എന്നിവ ​പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്.ചി​ല വാ​ക്​​സി​നു​ക​ൾ ഇ​പ്പോ​ഴും ക്ലി​നി​ക്ക​ൽ പഠനത്തിൻ്റെ ഘട്ടത്തിലാണ്. അ​വ​യു​ടെ...
മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമിലൂടെ വിജയകരമായി റിലീസ് ചെയ്യാൻ കാരണം മോദിസർക്കാരിൻ്റെ നോട്ട് നിരോധനവും ഡ‍ിജിറ്റൽ ഇന്ത്യയുമാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. ഡിജിറ്റൽ ബാങ്കിംഗ് ട്രാൻസാക്ഷനിലെ വർദ്ധനവുണ്ടായിരുന്നില്ലെങ്കിൽ ഒടിടി റിലീസിംഗ് ജനകീയവും വിജയകരവുമാകില്ലെന്നാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.കൊവിഡ് കാലത്ത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിർത്തുവാൻ നോട്ടു നിരോധനത്തിന് സാധിച്ചുവെന്നും കുറിച്ച പോസ്റ്റിന് കീഴെ കളിയാക്കിക്കൊണ്ടാണ് കമന്റുകൾ. തിയേറ്ററിലേക്ക്...
ന്യൂഡല്‍ഹി:ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതികരണവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ധന വിലവര്‍ദ്ധിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം. കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ല.ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാണ്. ഇതിന് സംസ്ഥാനങ്ങളും തയ്യാറാകണം. ചർച്ചകൾക്ക് തയ്യാറെന്നും ധനമന്ത്രി പറഞ്ഞു.
ഷാ​ര്‍ജ:ഷാ​ര്‍ജ ഗ​വ​ണ്‍മെൻറ് റി​ലേ​ഷ​ന്‍സ് ഡി​പ്പാ​ര്‍ട്ട്മെന്റ ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് ഫ​ഹിം അ​ല്‍ ഖാ​സി​മി​യും ദു​ബൈ​യി​ലെ ഡെ​ന്‍മാ​ര്‍ക്ക് കോ​ണ്‍സു​ലേ​റ്റ് ജ​ന​റ​ലി​ലെ കോ​ണ്‍സ​ല്‍ ജ​ന​റ​ലും മി​ഷ​ന്‍ മേ​ധാ​വി​യു​മാ​യ ജെ​ന്‍സ് മാ​ര്‍ട്ടി​ന്‍ അ​ല്‍സ്ബി​ര്‍ക്കും സ​ഹ​ക​ര​ണം ശ​ക്തശക്തിപ്പെടുത്താൻ സാധ്യതയുള്ള മേഖലകളെക്കുറിച്ച് ചർച്ചനടത്തി. ശാ​സ്ത്രം, സം​സ്കാ​രം, പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത തു​ട​ങ്ങിയ സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളാ​യി​രു​ന്നു ച​ര്‍ച്ചാ​വി​ഷ​യം.ഡിജിആര്‍ ഡ​യ​റ​ക്ട​ര്‍ ശൈ​ഖ് മ​ജി​ദ് അ​ല്‍ ഖാ​സി​മി, ദു​ബൈ റോ​യ​ല്‍ ഡാ​നി​ഷ് കോ​ണ്‍സു​ലേ​റ്റ് ജ​ന​റ​ലി​ലെ മു​തി​ര്‍ന്ന വാ​ണി​ജ്യ ഉ​പ​ദേ​ഷ്​​ടാ​വ്...
വാഷിംഗ്ടണ്‍:2015ലെ ആണവകരാറുമായിബന്ധപ്പെട്ടവിഷയങ്ങൾ ഇറാനുമായി ചര്‍ച്ച ചെയ്യാൻ തയ്യാറായാണെന്ന് അമേരിക്ക. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാറില്‍ നിന്നും പിന്മാറിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇപ്പോള്‍ ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്.ആണവ കരാറില്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ജെസിപിഒഎ കരാറിലേക്ക് തിരിച്ചെത്താനുള്ള ജോ ബൈഡന്റെ തീരുമാനത്തെ കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ സംസാരിച്ചത്....
തിരുവനന്തപുരം:ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ ആരോപണത്തിലുറച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ എം സി സി എം ഡിയുമായി മന്ത്രി ചർച്ചനടത്തുന്ന ഫോട്ടോ ചെന്നിത്തല പുറത്തുവിട്ടു. കള്ളി വെളിച്ചത്തായപ്പോൾ മന്ത്രി ഉരുണ്ടു കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.ഓരോ തട്ടിപ്പുകൾ പുറത്തു കൊണ്ടുവന്നപ്പോഴും മാനസിക നില തെറ്റിയെന്ന ആക്ഷേപമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നയിക്കും. മേഴ്സിക്കുട്ടിയമ്മയുമായി ചർച്ച നടത്തിയെന്ന് കമ്പനി വ്യവസായ മന്ത്രിക്കയച്ച കത്തിൽ പറയുന്നു. മന്ത്രിസഭയുടെ...
Autistic child Jiya sets record by swimming in sea for 36km
 മുംബൈ:തന്റെ നിശ്ചയദാർഢ്യം കൊണ്ട് ഓട്ടിസത്തെ പോലും മുട്ടുകുത്തിച്ച ജിയ എന്ന 12 വയസുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്. ബാന്ദ്ര -വേർളി കടൽപ്പാലം മുതൽ ഗേറ്റ് വേ ഓഫ് ഇന്ത്യ വരെയുള്ള 36 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റ് കൊണ്ട് നീന്തിയാണ് ജിയ റായി ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.  ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) എന്ന രോഗ ബാധിതയാണ് ജിയ. ഈ അസുഖബാധിതരിൽ നിന്നും ഇത്രയും അധികം ദൂരം കടലിൽ...
ചെന്നൈ:പുതുച്ചേരി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി വി നാരായണസാമി. എഐഎന്‍ആര്‍സിയുടെയും എഐഡിഎംകെയുടെയും സഹായത്തോടെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് പുതുച്ചേരിയില്‍ നടക്കുന്നതെന്നും നാരായണ സാമി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദായനികുതി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നിവയെ അഴിച്ചുവിട്ടുകൊണ്ട് ജനാധിപത്യത്തിനെ അപകടാവസ്ഥയിലെത്തിക്കാനുള്ള ദുരുദ്ദേശം ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തുറന്നുകാട്ടിയെന്നും നാരായണസാമി പറഞ്ഞു.