Sat. Apr 27th, 2024
ന്യൂയോർക്ക്:

മുസ്‌ലിങ്ങള്‍ക്കെതിരെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ആസൂത്രിതമായി വിവേചനം കാണിച്ചിട്ടുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട്.മുസ്‌ലിങ്ങളോട് വിവേചനം കാണിക്കുന്നതിന് പുറമെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ദ്രോഹിക്കാന്‍ നിയമങ്ങളും നയങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നു.

ഭരണകക്ഷിയായ ബിജെപി പൊലീസ്, കോടതികള്‍ പോലുള്ള സ്വതന്ത്ര സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറി, മതന്യൂനപക്ഷളെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ആക്രമിക്കാനും ദേശീയവാദ ഗ്രൂപ്പുകളെ പ്രാപ്തരാക്കുന്നുണ്ടെന്നും പറയുന്നു.വർഗ്ഗീയതയ്ക്ക് രാഷ്ട്രീയ പിന്തുണയും സംരക്ഷണവും നല്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ എച്ച്ആർഡബ്ല്യു സൗത്ത് ഏഷ്യ ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി വ്യക്തമാക്കി.

ഡൽഹി കലാപത്തിൻ്റെ ഒന്നാം വാര്‍ഷികത്തിലാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിൻ്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്.

By Divya