Fri. Apr 19th, 2024

അമിതാഭ് ബച്ചൻ്റെ പുതിയ സിനിമയുടെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. ‘ജുണ്ഡ്’ എന്ന സിനിമയുടെ റിലീസ് ആണ് പ്രഖ്യാപിച്ചത്. അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാഗരാജ് മഞ്‍ജുളെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൻ്റെ ഫോട്ടോയും അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്.ചിത്രത്തില്‍ മികച്ച കഥാപാത്രമാണ് അമിതാഭ് ബച്ചന്റേത്.വിജയ് ബർസെ എന്ന ഫുട്‍ബോള്‍ പരിശീലകൻ്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്.തെരുവ് കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന ആളാണ് വിജയ് ബര്‍സെ.

നിരൂപകരും പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രം തന്നെയായിരിക്കും
‘ജുണ്ഡ്’.ജൂണ്‍ 18ന് ചിത്രം തിയറ്ററ്‍ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

By Divya