31 C
Kochi
Friday, September 17, 2021

Daily Archives: 19th February 2021

Drishyam 2
കൊച്ചി:ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം ദൃശ്യം-2 ചോർന്നു. റിലീസിന് രണ്ട് മണിക്കൂറിന് ശേഷം ചിത്രം ടെലിഗ്രാമിൽ വന്നു. അർധരാത്രി 12ന് ആമസോൺ പ്രൈം വീഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. വ്യാജ പതിപ്പ് ഉടന്‍ തന്നെ ടെലിഗ്രാമില്‍ എത്തുകയായിരുന്നു.ആരാധകർ സ്വീകരിച്ച ദൃശ്യം എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ദൃശ്യം 2 . മികച്ച പ്രതികരണമാണ് രണ്ടാം ഭാഗത്തിനും ലഭിക്കുന്നത്. വ്യാജ പതിപ്പിറങ്ങിയത് ദൗര്‍ഭാഗ്യകരമാണെന്നും ആമസോൺ...
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.https://www.youtube.com/watch?list=UU-JIjgNQkBnx72M8bQd30iA&fbclid=IwAR0STN9xaNaElmJyADWJSBcAiOHPe9HGb6Oo_8BQUHGIbYywtxQ4krzRgbw&v=vSe1ZBnPfVw&feature=youtu.be   
Congress Manifesto in Vadodara
 വഡോദര:യുവാക്കള്‍ക്കായി കോഫിഷോപ്പടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷന്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. ഞായറാഴ്ച നടക്കാനിരിക്കുന്ന വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ്സ് തയ്യാറാക്കിയ പ്രകടന പത്രികയിലാണ് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രണയിക്കുന്നവർക്കുമായി കോഫി ഷോപ്പടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷന്‍ വാഗ്ദാനം മുന്നോട്ടുവെച്ചിരിക്കുന്നത്.കോഫി ഷോപ്പുകള്‍ക്ക് പുറമെ, ഓരോ സോണിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന ആധുനിക സ്‌കൂളുകളും സ്ത്രീകള്‍ക്കായി പാര്‍ട്ടി ഹാളുകളും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. മികച്ച ആരോഗ്യ സംവിധാനങ്ങളും,...
പാലക്കാട് നഗരത്തില്‍ വന്‍ തീപ്പിടിത്തം അമേരിക്കന്‍ കമ്പനിയുടെ അപേക്ഷ വന്നിട്ടില്ല; രമേശ് ചെന്നിത്തലയെ തള്ളി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു സംസ്ഥാനത്തെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും നിയമനം നടത്താനായി പോസ്റ്റുകൾ ഉണ്ടാക്കാനാകില്ലെന്ന് തോമസ് ഐസക് 'നാളുകൾ എണ്ണപ്പെട്ടു' ഉദുമ എംഎൽഎയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കൊലവിളി നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന്റെ അവകാശം: മുല്ലപ്പള്ളി രാമചന്ദ്രന്‍ ആദ്യകാല വനിതാ...
കു​വൈ​റ്റ് സി​റ്റി:കു​വൈ​റ്റ് പാ​ർ​ലമെൻറ് യോ​ഗം അ​മീ​ർ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ മ​ര​വി​പ്പി​ച്ചു. ഭ​ര​ണ​ഘ​ട​ന​യു​ടെ 106ാംആ​ർ​ട്ടി​ക്കി​ൽ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഫെ​ബ്രു​വ​രി 18 മു​ത​ൽ ഒ​രു​മാ​സ​ത്തേ​ക്ക്​ മ​ര​വി​പ്പി​ച്ച​ത്. ഒ​രു മാ​സം വ​രെ പാ​ർ​ല​മെൻറ്​ യോ​ഗം നി​ർ​ത്തി​വെ​ക്കാ​ൻ അ​മീ​റി​ന്​ അ​ധി​കാ​രം ന​ൽ​കു​ന്ന​താ​ണ്​ ഈ ച​ട്ടം.ഒ​രു സെ​ഷ​നി​ൽ ഒ​രു ത​വ​ണ മാ​ത്ര​മാ​ണ്​ ഇ​ങ്ങ​നെ മ​ര​വി​പ്പി​ക്കാ​ൻ കഴിയുക.​സ​ഭ രാ​ജി​വെ​ക്കു​ക​യും പു​തി​യ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​ര​ണം വൈ​കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ര​ത്യേ​ക ഉ​ത്ത​ര​വ്​ പുറപ്പെടുവിച്ചതെന്നാണ് സൂ​ച​ന. പാ​ർ​ല​മെൻറും സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള...
Jesna missing case to be investigated by CBI
 തിരുവനന്തപുരം:ജസ്‌ന തിരോധാനക്കേസ് സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് കേസ് ഡയറി എത്രയും വേഗം സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജെസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജോണ്‍, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സാധ്യമായ രീതിയില്‍ അന്വേഷണം നടത്തിയെങ്കിലും ജെസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ...
തിരുവനന്തപുരം:ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസി കമ്പനിയുമായുള്ള കരാറിൽ അയ്യായിരം കോടിയുടെ അഴിമതി നടന്നെന്ന ആരോപണത്തിൽ വിശദീകരണവുമായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ.അത്തരമൊരു കരാറേയില്ലെന്ന് മന്ത്രി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മോഹം നടപ്പില്ലെന്നും അവർ വ്യക്തമാക്കി.ട്രോളറുകൾക്ക് ലൈസൻസ് കൊടുക്കേണ്ടത് ഫിഷറീസ് വകുപ്പാണ്. ഡിഎഫ്‌സി ട്രോളറുകൾക്ക് അനുമതി നൽകാനുള്ള അധികാരവും വകുപ്പിനാണ്.ഇതുമായി ബന്ധപ്പെട്ട് ഒരു അപേക്ഷ പോലും മുമ്പിൽ വന്നിട്ടില്ല- മന്ത്രി വ്യക്തമാക്കി.അമേരിക്കയ്ക്ക് പോയത്...
ടെൽ അവീവ്​:അണുവായുധം പറഞ്ഞ്​ ഇറാനുമേൽ ഉപരോധത്തിന്​ ലോകം നടപടികൾ ശക്തമാക്കുന്നതിനിടെ സ്വന്തം അണുവായുധ ശേഖരം വികസിപ്പിക്കാൻ നടപടികൾ ഊർജിതമാക്കി ഇ​സ്രായേൽ. നെഗേവ്​ മരുഭൂമിയിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഡിമോണ ആണവ നിലയം അതിവേഗം വികസിപ്പിക്കുന്നതിൻ്റെ ഉപഗ്രഹ ചിത്രങ്ങൾ ഇൻറർനാഷനൽ പാനൽ ഓൺ ഫിസൈൽ മെറ്റീരിയൽ പുറത്തുവിട്ടു.ഡിമോണ നിലയത്തിൻ്റെ നൂറുകണക്കിന്​ മീറ്റർ തെക്കോട്ടും പടി​ഞ്ഞാറു ഭാഗത്തുമാണ്​ വികസന പ്രവൃത്തികൾ പുരോഗമിക്കുന്നത്​. തൊട്ടുചേർന്ന്​, ഷിമോൺ പെരസിൻ്റെ പേരിലുള്ള നെഗേവ്​ ന്യൂക്ലിയർ റിസർച്ച്​ സെൻററിലും...
ന്യൂഡല്‍ഹി:തിക്രിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകൻ്റെ മൃതദേഹം മോര്‍ച്ചറിയില്‍ വെച്ച് എലി കടിച്ചുമുറിച്ചതില്‍ വിമര്‍ശനം ശക്തമാകുന്നു. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് സംഭവത്തില്‍ വിമര്‍ശനവുമായി മുന്നോട്ടു വന്നിരിക്കുന്നത്.സമരത്തില്‍ പങ്കെടുത്ത കര്‍ഷകന്‍ രാജേന്ദ്ര സരോഹ ബുധനാഴ്ചയാണ് കൊല്ലപ്പെട്ടത്.അദ്ദേഹത്തിൻ്റെ മൃതദേഹം സോനപത്തിലെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു.സംഭവ സ്ഥലത്തെത്തിയ രാജേന്ദ്രയുടെ കുടുംബം ആശുപത്രി അധികൃതരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. മെഡിക്കല്‍ ഓഫീസര്‍മാര്‍ എത്തിയാണ് തര്‍ക്കം പരിഹരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്.
തിരുവനന്തപുരം:പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തോട് പ്രതികരിച്ച് മന്ത്രി തോമസ് ഐസക്ക്. സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തേണ്ട സാഹചര്യമില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. സിപിഒ റാങ്ക് പട്ടികാ കാലാവധി അവസാനിച്ചതാണ്.അത് പുനസ്ഥാപിക്കാൻ കഴിയില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. യുഡിഎഫ് 5000 ത്തിൽ അധികം താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് കോൺഗ്രസ് അടക്കം സമരം ചെയ്യുന്നതെന്നും മന്ത്രി ചോദിച്ചു.