റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കകം ദൃശ്യം 2 ചോര്‍ന്നു 

റിലീസിനു പിന്നാലെ ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ചോർന്നു. രാത്രി ഒടിടി റിലീസിനു ശേഷം മിനിട്ടുകൾക്കകം വ്യാജ പതിപ്പ് ടെലിഗ്രാമിലെത്തി. സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജീത്തു ജോസഫ്.

0
116
Reading Time: < 1 minute

കൊച്ചി:

ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം ദൃശ്യം-2 ചോർന്നു. റിലീസിന് രണ്ട് മണിക്കൂറിന് ശേഷം ചിത്രം ടെലിഗ്രാമിൽ വന്നു. അർധരാത്രി 12ന് ആമസോൺ പ്രൈം വീഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. വ്യാജ പതിപ്പ് ഉടന്‍ തന്നെ ടെലിഗ്രാമില്‍ എത്തുകയായിരുന്നു.

ആരാധകർ സ്വീകരിച്ച ദൃശ്യം എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ദൃശ്യം 2 . മികച്ച പ്രതികരണമാണ് രണ്ടാം ഭാഗത്തിനും ലഭിക്കുന്നത്. വ്യാജ പതിപ്പിറങ്ങിയത് ദൗര്‍ഭാഗ്യകരമാണെന്നും ആമസോൺ തന്നെ അത് തടയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംവിധായകൻ ജീത്തു ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് ആവശ്യപ്പെട്ടു.

 

Advertisement