25 C
Kochi
Wednesday, September 22, 2021

Daily Archives: 18th February 2021

റിയാദ്:വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നവര്‍ക്ക് ശിക്ഷ കടുപ്പിച്ച് സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം നടപ്പിലാക്കി തുടങ്ങിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നവര്‍ക്ക് പിഴ ചുമത്തും.ഇതില്‍ ഏറ്റവും കൂടിയ പിഴ അറേബ്യന്‍ കടുവയെ വേട്ടയാടുന്നവര്‍ക്കാണ്. 400,000 റിയാലാണ്( 77.5 ലക്ഷം ഇന്ത്യന്‍ രൂപ) അറേബ്യന്‍ കടുവയെ വേട്ടയാടിയാല്‍ പിഴയായി ലഭിക്കുന്നത്.വംശനാശ ഭീഷണി നേരിടുന്ന ജീവികളോടൊപ്പം വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനും അമിത മത്സ്യബന്ധനം, വേട്ടയാടൽ നിയന്ത്രിക്കല്‍...
തിരുവനന്തപുരം:ഡയറക്ട് ഒടിടി റിലീസ് ആയെത്തി വലിയ ചര്‍ച്ച സൃഷ്ടിച്ച ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ന്‍റെ തമിഴ്തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. തമിഴില്‍ 'ബൂമറാംഗും' 'ബിസ്‍കോത്തു'മൊക്കെ ഒരുക്കിയ ആര്‍ കണ്ണനാണ് ചിത്രത്തിന്‍റെ തമിഴ്-തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. തമിഴ്, തെലുങ്ക് റീമേക്കുകള്‍ സംവിധാനം ചെയ്യുന്നതും കണ്ണന്‍ തന്നെയാണ്.'ശക്തമായ തിരക്കഥയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റേത്. തമിഴ് പ്രേക്ഷകരുടെ അഭിരുചിയുമായി എളുപ്പം ചേരുന്നതുമാണ്. ഒരു വീട്ടമ്മയുടെ ദുരവസ്ഥ ചിത്രം മനോഹരമായി വരച്ചുകാട്ടുന്നുണ്ട്.'ആര്‍ കണ്ണൻ...
SC orders Kannur Medical College to give back fees to 55 students
 ഡൽഹി:കണ്ണൂർ സ്വാശ്രയ മെഡിക്കൽ കോളേജിൽ പ്രവേശനം റദ്ദാക്കപ്പെട്ട 55 വിദ്യാർഥികൾക്ക് പണം തിരികെ നൽകാൻ സുപ്രീംകോടതി ഉത്തരവ്. 15.72 കോടി രൂപ വിദ്യാർത്ഥികൾക്ക് നൽകാനാണ് കണ്ണൂർ മെഡിക്കൽ കോളേജിനോട്  നിർദ്ദേശിച്ചിരിക്കുന്നത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ അടുത്ത അദ്ധ്യയന വർഷവും അംഗീകാരം നൽകില്ലെന്നും കോടതി വ്യക്തമാക്കി.തിരിച്ച് നൽകേണ്ട ഫീസ് സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന തൊണ്ണൂറോളം വിദ്യാർത്ഥികളുടെ കാര്യത്തിൽ 9 മാസത്തിനുള്ളിൽ ഫീസ് നിർണയ സമിതി തീരുമാനം എടുക്കണം. ഇതിൽ തീരുമാനം ആകുന്നത് വരെ 25...
Rahul gandhi and Student
പുതുച്ചേരി:വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ ചോദിച്ചറിയുകയും അവരോട് വളരെ കൂളായി സംവദിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാവാണ് രാഹുല്‍ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ സന്ദർശനം നടത്തുന്ന രാഹുൽ വിദ്യാർഥികൾക്കൊപ്പം സമയം ചെലവഴിച്ചിരുന്നു.ഭാരതിദാസന്‍ കോളേജിലെ കുട്ടികളോടൊപ്പമായിരുന്നു രാഹുല്‍ ഗാന്ധി സംവധിച്ചത്. ഇതിനിടെയുണ്ടായ രസകരവും ഹൃദയസ്പര്‍ശിയുമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.സംവാദത്തിനിടെ തന്റെ അടുത്തേക്ക് ഓട്ടോഗ്രാഫില്‍ ഒപ്പിടിപ്പിക്കാനായി ഓടിയെത്തിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലിരുന്നു ആശ്ലേഷിച്ചാണ് രാഹുല്‍ ഗാന്ധി വിട്ടത്.രാഹുൽ പുസ്‌തകത്തിൽ ഒപ്പിടുമ്പോൾ...
പ്രധാനവാര്‍ത്തകള്‍‘മെട്രോമാന്‍’ ഇ ശ്രീധരന്‍  ബിജെപിയില്‍ ചേരുമെന്ന് കെ സുരേന്ദ്രന്‍ 'ന്യൂനപക്ഷ വർഗീയതയാണ് കൂടുതല്‍ അപകടമെന്ന് പറഞ്ഞിട്ടില്ല'; മലക്കംമറിഞ്ഞ് വിജയരാഘവന്‍ രഞ്​ജൻ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന കേസ്​ അവസാനിപ്പിച്ച്​ സുപ്രീംകോടതി സ്കൂളുകളില്‍ വേദ പഠനം ഏര്‍പ്പെടുത്താന്‍ കേന്ദ്രം; സിബിഎസ്ഇ മാതൃകയില്‍ ബോര്‍ഡ് ഗള്‍ഫ്, യൂറോപ്പ്, യു.കെ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് മോളിക്യുലാര്‍ പരിശോധന നിര്‍ബന്ധമാക്കി പ്രക്ഷോഭം കടുപ്പിച്ച് കർഷകർ; രാജ്യവ്യാപകമായി ഇന്ന് ട്രെയിൻ തടയൽ സമരം മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശിയെന്ന്...
Unnao death case
ഉന്നാവ്:ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം. അന്വേഷണത്തിനായി ആറു സംഘങ്ങള്‍ ഉത്തര്‍പ്രദേശ് പോലീസ് രൂപീകരിച്ചു.13 ഉം 16 ഉം വയസുള്ള പെണ്‍കുട്ടികളെയാണ് ഇന്നലെ ദുരൂഹ സാഹചര്യത്തില്‍ ഗോതമ്പ് പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നാമത്തെ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.കയ്യും കാലും കെട്ടിയിട്ട നിലയിലാണ് മൂന്ന് പെണ്‍കുട്ടികളെയും കൃഷിയിടത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.കന്നുകാലികള്‍ക്ക് പുല്ല് പറിയ്ക്കാനായി ഇന്നലെ ഉച്ച കഴിഞ്ഞ് പാടത്തേക്ക് പോയതായിരുന്നു...
farmers rail roko programme starts from 12 noon
 ഡൽഹി:കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കി കർഷക സംഘടനകൾ. സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപക ട്രെയിൻ തടയൽ സമരം സംഘടിപ്പിക്കും. നാല് മണിക്കൂർ നേരം ട്രെയിൻ തടയുമെന്നാണ് സംഘടനകളുടെ പ്രഖ്യാപനം.ഉച്ചക്ക് 12 മുതൽ 4 വരെയാണ് ട്രെയിൻ തടയൽ സമരം നടത്തുക. പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കർഷകർ വ്യാപകമായി ട്രെയിൻ തടയും. അതേസമയം കേരളത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന റിപോർട്ടുകൾ പുറത്തുവരുന്നുണ്ട്.ട്രെയിൻ തടയൽ സമരം...
ന്യൂഡല്‍ഹി:കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുച്ചേരിയില്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്റിംഗ് ആയി ഇന്ത്യാ വാണ്ട്‌സ് രാഹുല്‍ ഗാന്ധി ഹാഷ്ടാഗ്. പുതുച്ചേരിയില്‍ ഭാരതിദര്‍ശന്‍ വനിതാ കോളേജിലെ വിദ്യാര്‍ത്ഥികളോട് രാഹുല്‍ സംവദിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ നല്‍കിയ ഉത്തരങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.പുരുഷാധിപത്യത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തോട് എനിക്കിഷ്ടമല്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.നിങ്ങളെ ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ നിര്‍ബന്ധമായും അയാളെ വെല്ലുവിളിക്കാനും ചോദ്യം ചെയ്യാനും തയ്യാറാകണം’, എന്നും...
ജി​ദ്ദ:സൗ​ദി അ​റേ​ബ്യ​യി​ൽ ചെ​റു​കി​ട, ഇ​ട​ത്ത​രം വാണിജ്യസംരംഭങ്ങൾ​ക്കാ​യി പ്ര​ത്യേ​ക ബാ​ങ്ക്​ സ്ഥാ​പി​ക്കു​ന്ന​തി​ന്​ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ചൊ​വ്വാ​ഴ്​​ച രാ​ത്രി സ​ൽ​മാ​ൻ രാ​ജാ​വിൻ്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള​ ജ​ന​റ​ൽ അ​തോ​റി​റ്റി​യാ​യ മൻശആത്തി'നു കീ​ഴി​ലു​ള്ള ബാ​ങ്ക്​ ദേ​ശീ​യ വി​ക​സ​ന ഫണ്ടിന് കീഴിലാണ് പ്രവർത്തിക്കുക.ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക്​ ഉ​ചി​ത​മാ​യ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക, സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ സ്ഥി​ര​ത​യും വ​ള​ർ​ച്ച​യും കൈ​വ​രി​ക്കാ​ൻ പി​ന്തു​ണ ന​ൽ​കു​ക എ​ന്നി​വ​യാ​ണ്​ ല​ക്ഷ്യം. സൗ​ദി അ​റേ​ബ്യ​യി​ലെ സാ​മ്പ​ത്തി​ക വികസനത്തിെൻ്റെ...
ന്യൂഡൽഹി:ലഡാക്കിലെ പാങ്​ഗോങ്​ തടാകക്കരയിൽ നിന്ന്​ ​ചൈനീസ്​ സൈന്യം പിന്മാറിയതിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. മാക്സർ ടെക്നോളജീസ് ആണ് പാങ്ഗോങ്​ തടാകക്കരയുടെ ചൊവ്വാഴ്ച മുതലുള്ള ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത്.പാങ്​ഗോങ് തടാകത്തിന്‍റെ തെക്ക്-വടക്ക് മേഖലകളില്‍ നിന്ന് ഇന്ത്യ-ചൈന സൈന്യം പിന്മാറാൻ ധാരണയിലെത്തിയിരുന്നു.ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും സേനാ പിന്‍മാറ്റം തുടങ്ങിയതായി പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് രാജ്യസഭയിൽ അറിയിച്ചതിന്​ പിന്നാലെയാണ് പിന്മാറുന്നതിന്‍റെ വീഡിയോ ഇന്ത്യൻ സൈന്യം പുറത്തുവിട്ടത്.ടെന്‍റുകളും ബങ്കറുകളുമായി മലകൾക്ക്​ മുകളിലൂടെ നടന്നു...