25 C
Kochi
Wednesday, September 22, 2021

Daily Archives: 18th February 2021

KSU March protest
തിരുവനന്തപുരം:കെഎസ്‌‌യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസും കെഎസ്‌‌യു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് രണ്ട് തവണ ലാത്തി വീശി, നിരവധി പേര്‍ക്ക് പരിക്ക്.സെക്രട്ടറിയേറ്റില്‍ നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കെഎസ്‌‌യു മാര്‍ച്ച് നടത്തിയത്.വനിത പ്രവര്‍ത്തകരെയെടക്കം പൊലീസ് പൊതിരെ തല്ലി. പ്രവര്‍ത്തകര്‍ക്കെല്ലാം തന്നെ തലയ്ക്കാണ് പരിക്കേറ്റത്.കെഎസ്‌‌യുസംസ്ഥാന പ്രസിഡന്റ് അഭിജിത്തിനും, വൈസ് പ്രസിഡന്റ് സ്‌നേഹയ്ക്കും, സംസ്ഥാന,സെക്രട്ടറി ബാഹുല്‍ കൃഷ്ണയ്ക്കും പരിക്ക പറ്റി.  കെഎസ്‌‌യുവിന്‍റെ കഴക്കൂട്ടത്തെ പ്രവര്‍ത്തകന്‍ ഫഹദിനെ പൊലീസ് വളഞ്ഞിട്ട്...
motor vehicle department action against high beam head lights
കൊച്ചി:രാത്രിയാത്രയില്‍ തീവ്രപ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്കു പിടിവീഴും. ലൈറ്റ് ഡിം ചെയ്യാതെ എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണ് തുളയ്ക്കും വിധം കാഴ്ച മറയ്ക്കുന്ന തീവ്ര വെളിച്ചമുള്ള ഹെഡ് ലൈറ്റുകളുമായി ചീറിപ്പായുന്നവരെ കുടുക്കാൻ പുതിയ സംവിധാനം ആണ് മോട്ടോര്‍ വാഹനവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ലക്‌സ് മീറ്റര്‍ എന്ന ഉപകരണത്തിന്‍റെ സഹായത്തോടെ തീവ്ര വെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്താനാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ തീരുമാനം. തീവ്രവെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്താനുള്ള ഉപകരണമാണ് ലക്‌സ് മീറ്റർ. അതിതീവ്ര വെളിച്ചമുള്ള വാഹനങ്ങളെ മൊബൈല്‍ വലിപ്പത്തിലുള്ള...
ന്യൂഡല്‍ഹി:മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണത്തിന് പിന്നിലെ ഗൂഢാലോചന തള്ളിക്കളയാന്‍ പറ്റില്ലെന്ന സുപ്രീംകോടതി സമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നോതാവ് മഹുവ മൊയ്ത്ര.സുപ്രീംകോടതി പറയുന്നു ചീഫ് ജസ്റ്റിസ് ഗൊഗോയിക്കെതിരെയുള്ള ആരോപണം അന്വേഷിക്കാനല്ല മറിച്ച് ജഡ്ജിമാരെക്കുടുക്കാന്‍ വലിയ രീതിയില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാനാണെന്ന്. "അതേ മൈ ലോര്‍ഡ്, ലൈംഗിക ഉപദ്രവങ്ങള്‍ നേരിടേണ്ടി വന്ന സ്ത്രീകളെല്ലാം ഒന്നിച്ചുചേര്‍ന്നാണ് ഈ ഗൂഢാലോചന നടത്തിയത്,” മഹുവ പറഞ്ഞു.
ചെന്നൈ:ഐപിഎല്ലിന് വീണ്ടും ചൈനീസ് സ്‌പോണ്‍സര്‍. വിവോയെ വീണ്ടും ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി പ്രഖ്യാപിച്ചു. ചെന്നൈയില്‍ പുരോഗമിക്കുന്ന മിനി താരലേലത്തില്‍ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്.ചൈനീസ് വിരുദ്ധ പ്രതിഷേധങ്ങളെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ വിവോ പിന്‍മാറിയിരുന്നു. അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധങ്ങള്‍. 2022വരെ ബിസിസിഐയുമായി വിവോയ്ക്ക് ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാറുണ്ടായിരുന്നു. എന്നാല്‍ വിവോയുടെ പിന്‍മാറ്റത്തെ തുടര്‍ന്ന് ഡ്രീം ഇലവനെയാണ് കഴിഞ്ഞ തവണ മുഖ്യ സ്‌പോണ്‍സര്‍മാരായി തിരഞ്ഞെടുത്തത്.
കൊല്‍ക്കത്ത:പശ്ചിമ ബംഗാള്‍ തൊഴില്‍ മന്ത്രി സക്കീര്‍ ഹുസൈന് നേരെ നടന്ന ബോംബാക്രമണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി.സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മമത ആരോപിച്ചു.സക്കീര്‍ ഹുസൈനെ ചിലര്‍ അവരുടെ പാര്‍ട്ടിയില്‍ ചേരാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ആക്രണം നടന്നതെന്നും മമത പറഞ്ഞു. സംഭവത്തിന് ഇന്ത്യന്‍ റെയില്‍വേയും ഉത്തരവാദികളാണെന്ന് മമത പറഞ്ഞു.
Director Salim Ahamed against Film Academy
 കൊച്ചി:അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടന ചടങ്ങില്‍നിന്ന് നടൻ സലിം കുമാറിനെ ഒഴിവാക്കിയെന്ന വിവാദത്തിന് പിന്നാലെ അക്കാദമിക്കെതിരെ ഒരു സംവിധായകനും കൂടി. ഉദ്ഘാടന ചടങ്ങില്‍നിന്ന് തന്നെയും ഒഴിവാക്കിയെന്ന് സലിം മുഹമ്മദ് ചൂണ്ടിക്കാട്ടി. സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള എറണാകുളത്ത് ജീവിക്കുന്ന വ്യക്തി എന്ന നിലയില്‍ തന്റെ അയോഗ്യത എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. "ഇതെക്കുറിച്ച് ഞാന്‍ കമല്‍ സാറിനോട് ചോദിച്ചിരുന്നു. നിങ്ങള്‍ ഇവിടെയാണ് താമസിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നായിരുന്നു മറുപടി. കഴിഞ്ഞ പത്തോളം വര്‍ഷങ്ങളായി എനിക്ക്...
ന്യൂഡല്‍ഹി:ഇന്ധന ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കുന്ന മുന്‍ സര്‍ക്കാരുകളുടെ ശൈലിയാണ് ഇന്ധനവിലയ്ക്ക് കാരണമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനില്‍ പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപ കടന്നതോടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെത്തുന്നത്. ഊര്‍ജ്ജത്തിനായി ഇന്ത്യയ്ക്ക് ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കേണ്ടി വന്നതാണ് ഇപ്പോള്‍ മധ്യവര്‍ഗത്തിലുള്ള കുടുംബങ്ങള്‍ സഹിക്കേണ്ടി വരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടാവുന്ന മാറ്റം രാജ്യത്തെ ഇന്ധനവിലയേയും സാരമായി ബാധിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി....
video
പബ്ളിക് സർവീസ് കമ്മീഷൻ തയ്യാറാക്കിയ വിവിധ റാങ്ക് ലിസ്റ്റുകളിൽ പെട്ട ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ തുടങ്ങിയ സമരം 22 ദിവസം പിന്നിട്ടു.  സമരം ചർച്ചയിലൂടെ ഒത്തുതീർക്കാൻ സർക്കാർ ഇനിയും തയ്യാറായിട്ടല്ല. മഞ്ഞും വെയിലും വകവെക്കാതെയാണ് അവര്‍ രാവും പകലും സമരം നടത്തുന്നത്.നിലവിലുള്ള റാങ്ക്ലിസ്റ്റുകളിൽ നിന്ന് ഊര്‍ജിതമായി നിയമനം നടത്തണമെന്നും കോവിഡ് കാലത്ത് ജൂണിൽ കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റുകൾ പുനസ്ഥാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഒപ്പം  പിൻവാതിൽ നിയമനങ്ങളും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതും അവസാനിപ്പിക്കണം.മുട്ടിലിഴഞ്ഞും...
വാഷിങ്​ടൺ:ന്യൂജഴ്​സിയിൽ മുൻ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപിെൻ്റെ കാസിനോ സാമ്രാജ്യമായിരുന്ന ​ട്രംപ്​ പ്ലാസ ഹോട്ടൽ ആൻറ്​ കാസിനോ തകർത്തു.അറ്റ്​ലാൻറിക്​ കടൽത്തീരത്ത്​ പതിറ്റാണ്ടുകളായി തലയുയർത്തി നിന്ന കെട്ടിടം 2009ൽ ട്രംപിന്​ നഷ്​ടമായിരുന്നു.വൈറ്റ്ഹൗസിലെത്തും മുമ്പ്​ റിയൽ എസ്​റ്റേറ്റ്​ രംഗത്തെ അറിയപ്പെട്ട സംരംഭകനായിരുന്ന ട്രംപ്​ 1984ലാണ്ഹോട്ടലും കാസിനോയും നിർമ്മിച്ചത്.പാപ്പർ നടപടിയിലാണ്​ ​ കാൽനൂറ്റാണ്ട്​ കഴിഞ്ഞ്​ ഉടമസ്​ഥത കൈവിട്ടത്​.ഡൈനമിറ്റ്​ ബോംബുകൾ ഉപയോഗിച്ച്​ നടത്തിയ തുടർ സ്​ഫോടനങ്ങളിൽ​ ആകാശം മുട്ടി നിന്ന കെട്ടിടം നിമിഷങ്ങൾക്കകം...
ദു​ബൈ:മ​ഹാ​മാ​രി​ക്കി​ട​യി​ലും ദു​ബൈ​യി​ലെ പൊ​തു​ഗ​താ​ഗ​ത സംവിധാനം വ​ഴി സ​ഞ്ച​രി​ച്ച​ത്​ 34​ കോ​ടി യാ​ത്ര​ക്കാ​ർ. ആ​ർടിഎ പു​പുറത്തുവി​ട്ട 2020ലെ ​ക​ണ​ക്കി​ലാ​ണ്​ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ സ​ഞ്ച​രി​ച്ച​ത്​ മെ​ട്രോ​യി​ലാ​ണ്​ (11.3 കോ​ടി).ബ​സി​ൽ 9.5 കോ​ടി യാ​ത്ര​ക്കാ​ർ ക​യ​റി​യ​പ്പോ​ൾ ട്രാ​മിനെ കൂ​ട്ടു​പി​ടി​ച്ച​ത്​ 36 ല​ക്ഷം പേ​രാ​ണ്. ജ​ല​ഗ​താ​ഗ​തം 80 ല​ക്ഷം പേ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. ഷെ​യ​ർ വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റി​യ​ത്​ ഒന്നര കോ​ടി യാ​ത്ര​ക്കാ​ർ.കാ​ബു​ക​ൾ വ​ഴി 10 കോ​ടി ആ​ളു​ക​ൾ യാ​ത്ര...