Sun. Jan 19th, 2025
മസ്‌കത്ത്:

ഇന്ത്യയില്‍ നിന്നു ലക്ഷം ഡോസ് വാക്‌സീന്‍ ഒമാനില്‍ എത്തി. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ആരോഗ്യ മന്ത്രാലയം, ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലെ ആഴത്തിലുള്ള സൗഹൃദത്തെ പ്രതിഫലിക്കുന്നതാണ് വാക്‌സീന്‍ വിതരണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ എസ് ജയ്ശങ്കര്‍ പറഞ്ഞു.
വാക്സീന്‍ മൈത്രി പദ്ധതിയുടെ ഭാഗമായാണ് ഒമാനിലേക്ക് വാക്‌സീന്‍ അയച്ചതെന്നു വിദേശകാര്യ മന്ത്രാലം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് വാക്സീന്‍ മസ്‌കത്തിലെത്തിയത്.. ശനിയാഴ്ച രാത്രിയോടെയാണ് വാക്സീന്‍ മസ്‌കത്തിലെത്തിയത്.

By Divya