Mon. Dec 23rd, 2024
ബെംഗളൂരു:

കര്‍ണാടകയില്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്‌ക്കെതിരെ പാര്‍ട്ടിക്കകത്തു നിന്നുള്ള എതിര്‍പ്പ് രൂക്ഷമാകുന്നു. പരസ്യ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തരുതെന്ന് ബിജെപി നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും വകവെക്കാതെ വാക്‌പ്പോര് തുടരുകയാണ്.

മുതിര്‍ന്ന ബിജെപി എംഎല്‍എ ബസന ഗൗഡ പാട്ടീല്‍ യത്നാലാണ് ഇപ്പോള്‍ യെദിയൂരപ്പയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. കര്‍ണാടകയില്‍ നേതൃമാറ്റമുണ്ടാകുമെന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്. സംസ്ഥാനം പുതുവത്സരം ആഘോഷിക്കുന്ന (ഏപ്രില്‍ 13 ന് ഉഗാഡിക്ക്)ശേഷം പുതിയ മുഖ്യമന്ത്രി ചുമതലയേല്‍ക്കുമെന്നാണ് ബസന ഡൗഡ പറഞ്ഞിരിക്കുന്നത്.

By Divya