തിരുവനന്തപുരം:
സംസ്ഥാനത്ത് മദ്യത്തിന്‍റെ പുതുക്കിയ വില്‍പ്പന വില പ്രസിദ്ധീകരിച്ചു. വിതരണക്കാര്‍ ബെവ്കോക്ക് നില്‍കുന്ന മദ്യത്തിന്‍റെ അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനയാണ് അനുവദിച്ചത്. ആനുപാതികമായി നികുതിയും കൂടി. ഇതടക്കമുള്ള വിലയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ പ്രസിദ്ധകരിച്ചത്.
ഏറ്റവും കുറഞ്ഞ വിലയുള്ള മദ്യത്തിനു പോലും 30 രൂപയുടെ വർധനയാണ് വന്നിരിക്കുന്നത്. വില വര്‍ദ്ധനയിലൂടെ ഈ വര്‍ഷം സര്ക്കാരിന് 1000 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഫെബ്രുവരി ഒന്ന് തിങ്കളാഴ്ച ഡ്രൈ ഡേ ആയതിനാൽ ചൊവ്വാഴ്ച മുതലാകും ഇത് പ്രാബല്യത്തിൽ വരിക. ഇതിന് പുറമെ, ഒന്നാം തീയതിയിലെ ഡ്രൈ ഡേ പദ്ധതിയുടെ കാര്യത്തിലും സര്‍ക്കാര്‍ തീരുമാന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഡ്രൈ ഡേ മാറ്റണമെന്ന് ആവശ്യം ബാറുകള്‍ എക്സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും വില കുറഞ്ഞതും വന്‍ വില്‍പ്പനയുമുള്ള ജവാന്‍ റമ്മിന് ഫുള്‍ ബോട്ടിലിന് 420 രൂപയുണ്ടായിരുന്നത് 450ആയി. ഇതേ മദ്യം ഒരു ലിറ്ററിന് 560 രൂപയുണ്ടായിരുന്നത് 600 രൂപയാക്കി. വിഎസ്ഒപി ബ്രാന്‍ഡി 900 രൂപയുണ്ടായിരുന്നത് 960 ആക്കി ഉയര്‍ത്തിയപ്പോള്‍ 950 രൂപയുടെ 1 ലിറ്റര്‍ ബോട്ടിലിന് ഇനി 1020 രൂപ നല്‍കണം.
https://www.youtube.com/watch?v=bCZ6n78a97g