പെൻഷൻ കാശിൽനിന്നു മിച്ചംപിടിച്ച് സ്വരുക്കൂട്ടിവെച്ച പണം കള്ളന്‍ കൊണ്ടുപോയതോടെ വാവിട്ട് കരയുന്ന വയോധികയുടെ ചിത്രം ഇപ്പോള്‍ എല്ലാവരുടെയും ഉള്ളുലയ്ക്കുയാണ്. തിരുവനന്തപുരത്താണ് സംഭവം.
കൃഷ്ണമ്മ എന്ന 80 വയസ്സുള്ള അമ്മയുടെ പണമാണ് കള്ളന്‍ കൊണ്ടുപോയത്. പൂജപ്പുര കൈലാസ് നഗർ സ്വദേശിനിയാണ്. വാര്‍ധക്യ പെന്‍ഷനില്‍ നിന്ന് സ്വരുക്കൂട്ടി വെച്ച 10,000 രൂപയാണ് മോഷ്ടിക്കപ്പെട്ടത്. സ്വരുക്കൂട്ടി വെച്ച പണം മോഷ്ടിച്ചെന്നറിഞ്ഞപ്പോള്‍ കൃഷ്ണമ്മ നടുറോഡില്‍ തളര്‍ന്നിരുന്ന് കരയുന്ന ദൃശ്യമാണ് എല്ലാവരിലും നോവ് ഉണര്‍ത്തുന്നത്.
നടുറോഡില്‍ ഇരിന്ന് കരയുന്നത് കെണ്ടതോടെ കാര്യം തിരക്കിയെത്തിയ പോലീസിനും യാത്രക്കാർക്കും മുൻപിൽ ഈ 80-കാരി വാവിട്ട് കരഞ്ഞുപറഞ്ഞു-‘വാർധക്യ പെൻഷനിന്നു മിച്ചംപിടിച്ച കാശാണ്…എനിക്കത് കണ്ടുപിടിച്ചു തരണേ..’ എന്ന്.
പാളയത്ത് ബസിൽ വന്നിറങ്ങുമ്പോഴാണ് ഇവരുടെ സഞ്ചിയിലുണ്ടായിരുന്ന പതിനയ്യായിരം രൂപയടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടത് അറിയുന്നത്. വായ്പ അടയ്ക്കാനായി ശ്രീകാര്യത്തെ ബാങ്കിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു പണം അപഹരിക്കപ്പെട്ടത്.
എസ്ഐ റസിയാ ബീഗത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ഉടന്‍ തന്നെ ആരംഭിച്ചു. വയർലസ് സന്ദേശം നൽകി ആ റൂട്ടിലെ സ്വകാര്യ ബസുകൾ മുഴുവൻ പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായില്ല.
https://www.youtube.com/watch?v=khnkolRTtKo