Mon. Dec 23rd, 2024
ന്യൂഡൽഹി:

ഇന്റർനെറ്റ് വിച്ഛേദിച്ച സർക്കാർ നടപടിയെ അസാധാരണ ഇച്ഛാശക്തിയോടെ മറികടന്ന് കർഷകർ. കർഷകർക്ക് ആശയവിനിമയം നടത്തുന്നതിനായി ഹരിയാനയിലും ഡൽഹിയിലും നാട്ടുകാർ ആരാധനാലയങ്ങൾ തുറന്നു നൽകി. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ വഴിയാണ് കർഷകർ ഇപ്പോൾ പ്രധാനമായും ആശയവിനിമയം നടത്തുന്നത്.
ക്ഷേത്രങ്ങൾ, മുസ്‌ലിം പള്ളികൾ, സിഖ് ഗുരുദ്വാരകൾ എന്നിവയെല്ലാം കർഷകർക്കായി വാതിൽ തുറന്നിട്ടുണ്ട്. വളണ്ടിയർമാർ ഇവിടെ നിന്ന് നൽകുന്ന സന്ദേശങ്ങൾ പ്രകാരമാണ് അതിർത്തികളിലേക്ക് കർഷകര്‍ സംഘങ്ങളായി പുറപ്പെടുന്നത്.
യുപി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്ന് നൂറു കണക്കിന് വാഹനങ്ങളാണ് സമരത്തിൽ പങ്കെടുക്കാനായി ഡൽഹി അതിർത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഘാസിപ്പൂരിലെ സമരകേന്ദ്രം ഒഴിപ്പിക്കാനുള്ള സർക്കാർ ശ്രമത്തിന് പിന്നാലെയാണ് കർഷകർ കൂട്ടത്തോടെ ഇവിടേക്ക് വന്നു കൊണ്ടിരിക്കുന്നത്.

By Divya