Tue. Oct 22nd, 2024
വാഷിംഗ്ടണ്‍:

ഇറാനിലെ അമേരിക്കന്‍ പ്രതിനിധിയായി മുന്‍ ഒബാമ സര്‍ക്കാരിന്റെ കാലത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് മാലിയെ നിയമിച്ചതില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പിന്തുണയുമായി സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ്.
മാലിയുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കടുക്കവെയാണ് വിഷയത്തില്‍ ബൈഡന് പിന്തുണയുമായി ബേണി സാന്‍ഡേഴ്‌സ് മുന്നോട്ട് വന്നത്.യുദ്ധത്തിലൂടെയല്ലാതെ നയതന്ത്ര പ്രാവീണ്യത്തിലൂടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള വ്യക്തിയാണ് റോബര്‍ട്ട് മാലിയെന്ന് സാന്‍ഡേഴ്‌സ് പറഞ്ഞു.

നല്ല വാര്‍ത്ത, വിദേശകാര്യ നയങ്ങള്‍ വിജയിപ്പിക്കാന്‍ റോബര്‍ട്ട് മാലിയോളം കഴിവുള്ള വേറൊരാളുമില്ല. അതുകൊണ്ട് തന്നെയാണ് തീവ്രവിഭാഗങ്ങള്‍ക്ക് തീരുമാനം ദഹിക്കാത്തത്,” സാന്‍ഡേഴ്‌സിന്റെ വിദേശകാര്യ ഉപദേഷ്ടാവ് മാറ്റ് ദസ് പറഞ്ഞു. തന്റെ തീരുമാനത്തില്‍ ബൈഡന്‍ ഉറച്ചു നിന്നത് നന്നായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By Divya