Sun. Jan 19th, 2025

കൊച്ചിയിലെ വായുമലിനീകരണം കുറച്ച് പൊതുഗതാഗതത്തിന് മുതല്‍ക്കൂട്ടായി സിഎന്‍ജി ബസുകള്‍ .സംസ്ഥാനത്തെ
ആദ്യ സിഎന്‍ജി സ്വകാര്യ ബസുകള്‍ കൊച്ചിയില്‍ നിരത്തിലിറങ്ങി. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഫ്ലാഗ് ഓഓഫ് ചെയ്തു. അങ്ങനെ ഏറെ പ്രതീക്ഷിച്ച സിഎന്‍ജി ബസുകള്‍ കൊച്ചിയില്‍ സര്‍വീസ് തുടങ്ങി. ബസുകളിലെ ഡീസൽ
എഞ്ചിന്‍ മാറ്റി സിഎന്‍ജി എഞ്ചിന്‍ ഘടിപ്പിക്കുന്നതിലൂടെ ഇന്ധനത്തിലൂടെയുള്ള മലിനീകരണത്തിന്റെ തോത് കുറയും.
ജിയോലെറ്റ് എന്ന കമ്പനിയാണ് സിഎന്‍ജി എഞ്ചിന്‍ ബസുകളില്‍ ഘടിപ്പിച്ചത്. മലിനീകരണം കുറയ്ക്കാനുള്ള
മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്മ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

By Divya