Sun. Jul 13th, 2025
ആഴ്‌സണല്‍:

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം. ആഴ്സണൽ രാത്രി പതിനൊന്നിന് തുടങ്ങുന്ന കളിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ഷെഫീൽഡ് യുണൈറ്റഡിനോടേറ്റ അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിൽ നിന്ന് കരകയറാൻ ഇറങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 40 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ്. 30 പോയിന്റുള്ള ആഴ്സണൽ ഒൻപതാം സ്ഥാനത്തും.
41 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി രാത്രി എട്ടരയ്ക്ക് ഷെഫീൽഡ് യുണൈറ്റഡുമായിഏറ്റുമുട്ടും. മറ്റ് മത്സരങ്ങളിൽ എവർട്ടൻ, ന്യൂകാസിൽ യുണൈറ്റഡിനെയും സതാംപ്ടൺ, ആസ്റ്റൻവില്ലയെയും ക്രിസ്റ്റൽ പാലസ്, വോൾവ്സിനെയും നേരിടും.

By Divya