Mon. Dec 23rd, 2024
തൃശ്ശൂർ:

നിയമസഭാ തെരഞ്ഞെടുപ്പിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ആവർത്തിക്കില്ലെന്ന് കോൺ​ഗ്രസ് നേതാവ് വി ഡി സതീശൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കാര്യമായ വിജയം കോൺ​ഗ്രസിന് ഉണ്ടായില്ല. എൽഡിഎഫ് ന്യൂനപക്ഷ വിരുദ്ധ ക്യാമ്പയിൻ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ബിജെപിയും സിപിഎമ്മും ശ്രമിക്കുകയാണ്. രണ്ട് പേർക്കും ഒരേ അജണ്ടയാണ് ഉള്ളത്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പാണക്കാട് സന്ദർശനം നടത്തിയത് അവർ വിവാദമാക്കുന്നു. സി പി എം വർഗീയ ചുവയോടെ സംസാരിക്കുന്നു. വികസനത്തിന്റെ പേരിൽ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു.

By Divya