ഡല്‍ഹി:
കര്‍ഷക സമരം നടക്കുന്ന സിംഘു അതിര്‍ത്തിയില്‍ കനത്ത സംഘര്‍ഷം. കര്‍ഷക സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ആളുകള്‍ സിംഘുവില്‍ എത്തുകയായിരുന്നു. കര്‍ഷകരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടുകയാണ്.
സമരം ചെയ്യുന്നത് കര്‍ഷകരല്ല, തീവ്രവാദികളാണെന്നാണ് പ്രതിഷേധക്കാര്‍ വാദിക്കുന്നത്. അതുകൊണ്ട് സമരം അവസാനിപ്പിക്കണമെന്നാണ് ആവശ്യം.
കർഷകരുടെ സമരവേദിയിലെത്തിയ പ്രതിഷേധക്കാർ കര്‍ഷകരുടെ ടെന്‍റ് തല്ലിപ്പൊളിച്ചു.പൊലീസ് പ്രതിഷേധവുമായെത്തിയ ആളുകെ ബാരിക്കേഡ് വെച്ച് തടഞ്ഞുവെങ്കിലും ഇവര്‍ അതിക്രമിച്ച് കടന്നു. കര്‍ഷകരുടെ പാത്രങ്ങളും തല്ലിപ്പൊളിച്ചു. ഇതോടെ കര്‍ഷകരും പ്രതിഷേധക്കാരും ഏറ്റുമുട്ടുകയായിരുന്നു.
സമരവേദികളിൽ ചിലത് തല്ലിപ്പൊളിച്ചു. പ്രദേശത്ത് കർഷകരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. കര്‍ഷകരും പ്രതിഷേധക്കാരും പരസ്പരം കല്ലെറിയുകയും ചെയ്തു.
കര്‍ഷകരും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതോടെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
മാധ്യമങ്ങള്‍ക്ക് പൊലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കുന്നില്ല.
റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ ഗാസിപ്പൂര്‍ സമരകേന്ദ്രവും ഒഴിപ്പിക്കാനെത്തിയതും സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. പൊലീസും ദ്രുതകർമസേനയും സമരവേദിക്കടുത്തേക്ക് നീങ്ങിയതോടെ കർഷക നേതാക്കൾ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് നിലപാടെടുത്തതോടെ പൊലീസ് പിന്മാറുകയായിരുന്നു.