Sun. Dec 22nd, 2024
ന്യൂഡല്‍ഹി:

കര്‍ഷക നേതാവ് രാകേഷ് തികേതിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എല്ലാവരും കര്‍ഷകര്‍ക്കൊപ്പം പൂര്‍ണ പിന്തുണ നല്‍കി രംഗത്തുണ്ടെന്നും നിങ്ങളുടെ ആവശ്യങ്ങളെല്ലാം പ്രധാനമാണെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

‘രാകേഷ് ജി, ഞങ്ങളെല്ലാവരും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി രംഗത്തുണ്ട്. നിങ്ങളുടെ ആവശ്യങ്ങളെല്ലാം പ്രധാനമാണ്. കര്‍ഷക തൊഴിലാളികളെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതും കര്‍ഷക നേതാക്കള്‍ക്കെതിരെ വ്യാജ കേസുകള്‍ ചുമത്തുന്നതും കര്‍ഷക പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതും തീര്‍ത്തും തെറ്റായ കാര്യമാണ്,’ കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

By Divya