ജര്‍മനി:
പുരുഷന്മാരിലെ കൊവിഡ് ബാധ ബീജത്തിന്റെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും ബാധിക്കുമെന്ന് പഠനം. കൊവിഡ് ബാധ ബീജത്തിൻ്റെ ഗുണം കുറച്ച് ബീജോത്പാദന ശേഷി കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. ഇത് ബീജ കോശങ്ങളിലെ മരണനിരക്ക് വർധിപ്പിക്കുമെന്നും പഠനത്തിൽ പറയുന്നു.
ജര്‍മനിയിലെ ജസ്റ്റസ് ലീബിഗ് സര്‍വകലാശാലയാണ് പരീക്ഷണ-നിരീക്ഷണ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബീജങ്ങള്‍ നശിച്ചുപോവുക, ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് വര്‍ധിക്കുക, നീര്‍വീക്കം കൂട്ടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊവിഡ് ബാധമൂലം ഉണ്ടായേക്കാം. ഇത് പുരുഷന്മാരുടെ പ്രത്യുത്പാദനശേഷിയെ ബാധിക്കുമെന്നാണ് പഠനം പറയുന്നത്. എന്നാല്‍ പ്രത്യുത്പാദന ശേഷിയെ ബാധിക്കാന്‍ കൊറോണ വൈറസിന്റെ കഴിവ് എത്രത്തോളമാണെന്ന് വ്യക്തമല്ലെന്നും പഠനം പറയുന്നു. രോഗത്തിൻ്റെ തീവ്രത അനുസരിച്ചായിരിക്കും പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുക.
https://www.youtube.com/watch?v=8aPpS7CrLIM