Sat. Apr 27th, 2024
ആകാശ സുന്ദരി! കോമളാംഗി! ആലപ്പുഴ ബൈപ്പാസിനെ പറ്റി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ കവിത

ആലപ്പുഴ ബൈപ്പാസിനെ പറ്റി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ കവിത. ‘നാളെയുടെ സ്വപ്നങ്ങൾ ‘ എന്ന പേരിലാണ് കവിത. ആലപ്പുഴ ബൈപ്പാസിൻറെ ഭംഗിയെ വിവരിക്കുന്ന കവിത ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

നാല്പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നീ എന്റെ നാടിന്റെ സ്വപ്‌നപുത്രിയാണെന്നും ആലപ്പുഴ പുനര്‍ജ്ജനിക്കുകയാണെന്നും കവി ജ.സുധാകരന്‍ വാഴ്ത്തുന്നു.

നാളെയുടെ സ്വപ്‌നങ്ങള്‍: മന്ത്രി ജി.സുധാകരന്റെ കവിത

ഓടിയോടി തിമര്‍ക്കും

ഗതാഗത വാഹന വ്യൂഹം

ഭവതിതന്‍ മേനിയില്‍

മേല്‍ മേല്‍ ഉരസി ഉരസി

രമിക്കവെ

ഭീതിയല്ലുത്സാഹമാണു

നിനക്കതു

രോമാഞ്ചമാണു

കദനമല്ലെന്നതും

സേവനം സേവനം

തന്നെ നിനക്കതു

ആകാശ സുന്ദരി!

കോമളാംഗി!

നിന്റെ ആകര്‍ഷണത്തി-

നുപമലില്ലെന്നൊന്നുമേ!

ആയത് നാട്ടിലെ പൂര്‍വി

കര്‍ കാട്ടിയ

കാലാതിവര്‍ത്തിയാം

ദാനകര്‍മം ഫലം,

ഖേദവിവാദ

കലാപശൂന്യം

തവകാലം ചരിത്രം

സുകൃതിനിയാണുനീ!

ഏവരും ഒന്നേ മൊഴിയുമ

മോരഹരി!

‘നീ എന്റെ നാടിന്റെ

സ്വപ്‌നപുത്രി

നീളെ പുനര്‍ജനിക്കുന്നി

താലപ്പുഴ

നാളതന്‍ സ്വപ്‌നങ്ങള്‍

പങ്ക് വെക്കു’

https://youtu.be/XQ-HzVkTfZE