Sun. Jan 19th, 2025
കൊല്ലം:

കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപ്പിടിത്തം. വാഹനമടക്കം കത്തിനശിച്ചു. ആലുംപീടികയിൽ രാജൻ്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയർഫാക്ടറിയ്ക്കാണ് തീ പിടിച്ചത്. അപകടകാരണം വ്യക്തമല്ല.

ഇന്നലെ അർദ്ധ രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. തീപ്പിടിത്തത്തിൽ ഫാക്ടറിയും ഫാക്ടറി വളപ്പിൽ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂർണ്ണമായും കത്തിനശിച്ചു. കായംകുളം, ഓച്ചിറ നിലയങ്ങളിലെ അഗ്നിശമന സേനകളും നാട്ടുകാരും പൊലീസും ഒന്നര മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അമ്പത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

By Divya